ദുല്‍ഖറിന്റെ കമ്മാട്ടിപ്പാടം; ബോക്‌സ് ഒഫീസ് കളക്ഷന്‍ എത്രയെന്നോ?
ദുല്‍ഖര്‍ സല്‍മാന്റെ കമ്മാട്ടിപ്പാടം ഏറ്റവും മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുന്നു. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം മെയ് 20നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ നാല് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇപ്പോള്‍ പുറത്ത് വിട്ടിട്ടുണ്ട്.
റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 4.8 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. കേരളത്തില്‍ നിന്ന് മാത്രമുള്ള കളക്ഷനാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യം ദിവസം 1.25 കോടി കളക്ട് ചെയ്ത ചിത്രം രണ്ടാം ദിവസം 1.15 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേം മേനോനാണ് ചിത്രം നിര്‍മ്മിച്ചത്. കമ്മട്ടിപ്പാടം എന്ന പ്രദേശം ഇന്ന് കാണുന്ന കൊച്ചിയായി മാറിയതാണ് ചിത്രത്തിന്റെ പ്രമേയം. പി ബാലചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ.
വിനായകന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഇപ്പോള്‍ ചിത്രത്തിന്റെ റീമേക്ക് ചര്‍ച്ചകള്‍ നടന്ന് വരികയാണ്. തെലുങ്കിലും ഹിന്ദിയിലുമാണ് റീമേക്ക് സാധ്യത.


Click it and Unblock the Notifications