ബാലനാടാ, അച്ഛനായ സന്തോഷം പങ്കുവെച്ച് മണികണ്ഠന്‍, വൈറല്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
കമ്മട്ടിപ്പാടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് മണികണ്ഠന്‍ ആചാരി. രാജീവ് രവി സംവിധാനം ചെയ്ത സിനിമയിലെ പ്രകടനം നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. കമ്മട്ടിപ്പാടത്തിന് പിന്നാലെ മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു താരം. അതേസമയം സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് കഴിഞ്ഞ വര്‍ഷം നടന്‍ വിവാഹിതനായത്.

കോവിഡ് കാലം വളരെ ലളിതമായിട്ടായിരുന്നു മണികണ്ഠന്റെ വിവാഹം നടന്നത്. അഞ്ജലിയെ ആണ് നടന്‍ ജീവിത സഖിയാക്കിയത്. അടുത്തിടെ ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണ് തങ്ങളെന്ന് മണികണ്ഠന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. അന്ന് ഭാര്യയുടെ ഗര്‍ഭകാല ചിത്രം പങ്കുവെച്ചാണ് മണികണ്ഠന്‍ എത്തിയത്. ഇപ്പോഴിതാ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചും നടന്‍ എത്തിയിരിക്കുകയാണ്.
നടി ഭാവനയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം
കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമുളള ഒരു ചിത്രമാണ് മണിണ്ഠന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബാലനാടാ എന്നും കുറിച്ചുകൊണ്ടാണ് നടന്‍ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചത്. മണികണ്ഠന്റെ വാക്കുകളിലേക്ക്: നമസ്‌കാരം. എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു. ഞാന്‍ അച്ഛനായ വിവരം സന്തോഷത്തോടെ, വിനയപൂര്‍വ്വം അറിയിക്കട്ടെ. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം, മണികണ്ഠന്‍ ആചാരി ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം മലയാളത്തില്‍ മാമാങ്കമാണ് നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. മമ്മൂട്ടി ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായാണ് നടന്‍ എത്തിയത്. തുറമുഖം, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയവയാണ് മണികണ്ഠന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. സഹനടനായുളള വേഷങ്ങളിലാണ് നടന്‍ സിനിമകളില്‍ കൂടുതല്‍ അഭിനയിച്ചത്.


Click it and Unblock the Notifications











