Just In
- 14 min ago
മമ്മൂട്ടിയുടെ ക്രോണിക് ബാച്ചിലറില്‍ അഭിനയിക്കാനായില്ലെന്ന് നമിത, അതേക്കുറിച്ച് ഇപ്പോഴും സങ്കടമുണ്ട്
- 1 hr ago
ശൈലജ ടീച്ചര്‍ റോള്‍ മോഡലാണെന്ന് മഞ്ജു വാര്യര്‍, വിളിച്ചാല്‍ ചോദിക്കുന്നത് ഇക്കാര്യമെന്നും നടി
- 2 hrs ago
മമ്മൂക്ക അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്ന സംവിധായകന് ഇല്ല, വെളിപ്പെടുത്തി ജോമോന്
- 2 hrs ago
അവരെല്ലാം എന്നും വിളിച്ച് സുഖാന്വേഷണം നടത്തിയവരാണ്, അങ്ങനെ എഴുതിക്കണ്ടപ്പോള്‍ സങ്കടം തോന്നി
Don't Miss!
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- News
'റിപ്പബ്ലിക് ഡേ പരേഡ് 2021' ആപ് പുറത്തിറക്കി പ്രതിരോധ മന്ത്രാലയം; പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം..
- Automobiles
ബജാജ് 200 NS, RS മോഡലുകൾ 250 സിസി ബൈക്കുകളാകും; അരങ്ങേറ്റം ഈ വർഷം തന്നെ
- Finance
ഇന്ന് മുതൽ നിങ്ങൾക്ക് വോട്ടർ ഐഡി കാർഡ് വീട്ടിലിരുന്ന് തന്നെ ഡൗൺലോഡ് ചെയ്യാം, എങ്ങനെ?
- Sports
'ബിസിസിഐയോടുള്ള അനാദരവ്'- ഇന്ത്യന്‍ പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ വിമര്‍ശിച്ച് പീറ്റേഴ്സന്
- Travel
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കമ്മട്ടിപ്പാടം താരം അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു, ദാരുണാന്ത്യം മലങ്കര ഡാമില്‍, ആദരാഞ്ജലികളോടെ സിനിമാലോകം
കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടന് അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു. സുഹൃത്തുക്കളോടൊപ്പം മലങ്കര ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു താരം. ഷൂട്ടിംഗിന് വേണ്ടിയായിരുന്നു നടന് തൊടുപുഴയില്‍ എത്തിയത്. ഞാന്‍ സ്റ്റീവ് ലോപ്പസ്, പൊറിഞ്ചു മറിയം ജോസ്, പാവാട, ആമി, ആഭാസം, കിസ്മത് തുടങ്ങിയ സിനിമകളിലും നടന് വേഷമിട്ടിരുന്നു. അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസറുമായാണ് അനില്‍ നെടുമങ്ങാട് കരിയര്‍ തുടങ്ങിയത്. ഹാസ്യ പരിപാടികളിലൂടെയാണ് നടന് പ്രേക്ഷക പ്രശംസകള്‍ നേടിയത്.
സ്റ്റാര്‍ വാര്, ജുറാസിക്ക് വേള്‍ഡ്, ടെലിസ്കോപ്പ് തുടങ്ങിയ പരിപാടികളെല്ലാം നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. കൈരളി, എഷ്യാനെറ്റ്, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, കൈരളി ന്യൂസ് തുടങ്ങിയ ചാനലുകളിലെല്ലാം അനില്‍ നെടുമങ്ങാട് പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. മിനിസ്ക്രീന്‍ രംഗത്ത് തിളങ്ങിയ ശേഷമാണ് നടന് സിനിമകളും സജീവമായത്. മമ്മൂട്ടിയുടെ തസ്കരവീരനാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പിന്നാലെ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലെ കഥാപാത്രം നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഫ്രെഡി കൊച്ചച്ചന് എന്ന റോളിലാണ് ചിത്രത്തില്‍ നടന് അഭിനയിച്ചത്. ഇരുപതോളം സിനിമകളിലാണ് അനില്‍ നെടുമങ്ങാട് തന്റെ കരിയറില്‍ അഭിനയിച്ചത്. അതേസമയം അനില്‍ നെടുമങ്ങാടിന് ആദരാഞ്ജലികള്‍ നേര്‍ന്ന് അയ്യപ്പനും കോശിയും സഹതാരം പൃഥ്വിരാജ് എത്തിയിരുന്നു. അദ്ദേഹത്തിന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് പൃഥ്വി എത്തിയത്. ഒന്നുമില്ല, എനിക്ക് പറയാന്‍ ഒന്നുമില്ല. നിങ്ങള്‍ സമാധാനത്തിലാണെന്ന് പ്രതീക്ഷിക്കുന്നു അനിലേട്ടാ എന്നാണ് പൃഥ്വി കുറിച്ചത്. പൃഥ്വിരാജിന് പുറമെ കമ്മട്ടിപ്പാടം സഹതാരം ദുല്‍ഖര്‍ സല്‍മാനും പ്രിയപ്പെട്ട അനിലേട്ടന് യാത്രാമൊഴി നല്കി എത്തി.
ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം
ഹൃദയം വേദനിക്കുന്നു. ഇത് ഉള്‍ക്കൊളളാന്‍ കഴിയുന്നില്ല, സമാധാനത്തോടെ വിശ്രമിക്കുക അനിലേട്ടാ, നിങ്ങളുടെ കുടുംബത്തിനായി പ്രാര്‍ത്ഥനകള്‍ നേരുന്നു, ശക്തി പകരാന്‍ ആഗ്രഹിക്കുന്നു എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. ദുല്‍ഖറിന് പുറമെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു, അജു വര്‍ഗീസ്, അനൂപ് മേനോന്, ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, ലാല്‍, സുപ്രിയ മേനോന് പൃഥ്വിരാജ്, സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്, വിനയ് ഫോര്‍ട്ട് ഉള്‍പ്പെടെയുളളവരും അനില്‍ നെടുമങ്ങാടിന് ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തി.