മണികണ്ഠന്‌റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്‍
കമ്മട്ടിപ്പാടത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് മണികണ്ഠന്‍ ആചാരി. രാജീവ് രവി ചിത്രത്തിലെ ബാലന്‍ എന്ന കഥാപാത്രം നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. തുടര്‍ന്ന് രജനീകാന്ത് ചിത്രം പേട്ടയിലൂടെ തമിഴിലും എത്തിയിരുന്നു താരം. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്തായിരുന്നു മണികണ്ഠന്റെ വിവാഹം നടന്നത്. മരട് സ്വദേശിനിയായ അഞ്ജലിയെ ആണ് നടന്‍ ജീവിത സഖിയാക്കിയത്. ലളിതമായിട്ടാണ് ഇവരുടെ വിവാഹം നടന്നത്. ഇതിന്‌റെ ചിത്രങ്ങള്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോകുന്ന വിവരമാണ് മണികണ്ഠന്‍ പങ്കുവെച്ചിരിക്കുന്നത്. ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് "എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാവണം. ലവ് യൂ ഓള്‍ എന്ന് മണികണ്ഠന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. ഇതിന് താഴെ ആശംസകള്‍ നേര്‍ന്ന് റോഷന്‍ മാത്യൂ, ശ്രിന്ദ, സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമന്‍ ഉള്‍പ്പെടെയുളളവരും എത്തി.
കമ്മട്ടിപ്പാടത്തിന് പിന്നാലെ സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ നടന്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ മാമാങ്കമാണ് മണികണ്ഠന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പതിനഞ്ചിലധികം സിനിമകളിലാണ് നടന്‍ തന്‌റെ കരിയറില്‍ അഭിനയിച്ചത്. തുറമുഖം, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയവയാണ് മണികണ്ഠന്‍ ആചാരിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമകള്‍.
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











