»   » ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റുവലില്‍ മലയാളി കിലുക്കം!!! കമ്മട്ടിപ്പാടത്തിനും പുരസ്‌കാരം!!!

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റുവലില്‍ മലയാളി കിലുക്കം!!! കമ്മട്ടിപ്പാടത്തിനും പുരസ്‌കാരം!!!

Posted By: Karthi
Subscribe to Filmibeat Malayalam

അറുപത്തി നാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജൂറി ചെയര്‍മാനായ പ്രിയദര്‍ശന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അവാര്‍ഡ് നല്‍കുകയായിരുന്നു എന്നായിരുന്നു വിമര്‍ശനം. സംസ്ഥാന അവാര്‍ഡില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍ ഒന്നും തന്നെ ദേശീയ തലത്തില്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. 

അവസരം കുറഞ്ഞാല്‍ എന്ത് ചെയ്യും? അതീവ ഗ്ലാമറസായി പാര്‍വ്വതിയുടെ ഫോട്ടോ ഷൂട്ട്!!!

പരപുരുഷ ബന്ധം, വ്യഭിചാരം... ബോളിവുഡ് നടിക്ക് സംഭവിച്ചത്??? നടിമാരെല്ലാം ഇങ്ങനെയാണോ???

സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ കമ്മട്ടിപ്പാടത്തിന് ദേശീയ തലത്തില്‍ ഒരു പുരസ്‌കാരം പോലും കമ്മട്ടിപ്പാടത്തിന് ലഭിച്ചരുന്നില്ല. എന്നാല്‍ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ കമ്മട്ടിപ്പാടം ഉള്‍പ്പെടെ ദേശീയ അവാര്‍ഡ് ജൂറിയുടെ ശ്രദ്ധ ലഭിക്കാതിരുന്ന ചിത്രങ്ങള്‍ പുരസ്‌കാരങ്ങള്‍ കരസ്തമാക്കിയിരിക്കുകയാണ്. 

പി ബാലചന്ദ്രന്റെ തിരക്കഥയില്‍ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടമെിപ്പാടത്തിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. നടനും സംവിധായകനും തിരക്കഥാകൃത്തുമായി പി ബാലചന്ദ്രന്‍ നാടക നടനും രചയിതാവും കൂടെയാണ്.

ദുല്‍ഖര്‍ നായകനായി എത്തിയ ചിത്രം അറിയപ്പെടുന്നത് വിനായകന്റേയും മണികണ്ഠന്റേയും ചിത്രമെന്ന പേരിലാണ്. മികച്ച നടനും സഹനടനുമുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ ഇവര്‍ രണ്ടുപേരുമാണ് സ്വന്തമാക്കിയത്. ദേശീയ തലത്തില്‍ ഒരു മേഖലയിലും ഇവരെ പരിഗണിച്ചില്ല.

ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളില്‍ പരിഗണിക്കപ്പെടാതിരുന്ന കലാധരനാണ് മികച്ച നടനുള്ള അവാര്‍ഡ് നേടിയത്. സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനനും ചേര്‍ന്ന് സംവിധാനം ചെയ്ത ഒറ്റയാള്‍ പാത എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം.

ലിപ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ വാര്‍ത്തകളില്‍ ഏറെ ഇടം പിടച്ച സിനിമയായിരുന്നു. ചിത്രത്തിന് സെന്‍സറിംഗ് അനുമതി നല്‍കാതിരുന്നതായിരുന്നു കാരണം. ചിത്രത്തിലെ അഭിനയത്തിന് കൊങ്കണ സെന്‍ ശര്‍മയെ മികച്ച നടിയായി തിരഞ്ഞെടുത്തു.

മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കൊങ്കണ സെന്‍ ശര്‍മയ്ക്ക് തന്നെയാണ് മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരവും. എ ഡെത്ത് ഇന്‍ ദി ഗംജ് എന്ന ചിത്രമാണ് അവരെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ഹിന്ദി ചിത്രമായ മുക്തി ഭവന്‍ അഥവാ ഹോട്ടല്‍ സാല്‍വേഷന്‍ എന്ന ചിത്രത്തിനാണ്. സുഭാഷിഷ് ഭൂട്ടിയാനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

English summary
Kammattipadam wins best script award at New York Indian Film Festival. Actor, Director P Balachandran wrote the script. And it directed by Rajiv Ravi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam