ഇനി കലഹക്കാലം, നിവിന്‍ പോളിയുടെ കനകം കാമിനി കലഹം ചിത്രീകരണം ആരംഭിച്ചു

നിവിന്‍ പോളി നായകനായി എത്തുന്ന കനകം കാമിനി കലഹം സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണ്‍ സംവിധാനം ചെയ്യുന്ന ചിത്രം നിവിന്‍ പോളി തന്നെയാണ് നിര്‍മ്മിക്കുന്നത്. പിറന്നാള്‍ ദിനമായ ഒക്ടോബര്‍ പതിനൊന്നിനായിരുന്നു നിവിന്‍ പോളി ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

Nivin Pauly

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചിത്രീകരണം നടക്കുന്നത്. ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം തുടങ്ങുന്ന ആദ്യ നിവിന്‍ പോളി ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രം ഫാമിലി സറ്റയര്‍ ആണ്.

തുറമുഖം, പടവെട്ട്, ബിസ്മി സ്‌പെഷ്യല്‍ എന്നിവയാണ് നിവിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം കെ എം ചിദംബരന്‍ എഴുതിയ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. നിമിഷ സജയന്‍ ,ബിജു മേനോന്‍, ഇന്ദ്രജിത്ത്, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുദേവ് നായരാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച് 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ സമ്പ്രദായവും, തൊഴിലാളി പ്രതിരോധങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Recommended Video

Nivin pauly And Pranav Mohanlal Will Come Together For An upcoming movie | FilmiBeat Malayalam

ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസിനുശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് പൂര്‍ണിമ ചിത്രത്തിലൂടെ. നിവിന്‍ പോളിയുടെ ഉമ്മയുടെ വേഷത്തിലാണ് പൂര്‍ണിമ ചിത്രത്തിലെത്തുന്നത്. രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X