ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി കാഞ്ചന 3യുടെ മാസ് ട്രെയിലര്‍! വൈറലായി വീഡിയോ! കാണൂ
രാഘവേന്ദ്ര ലോറന്‍സ് നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് കാഞ്ചന 3. കാഞ്ചനയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍ വിജയമായതിനു പിന്നാലെയാണ് പുതിയ സിനിമ എത്തുന്നത്. ഹൊറര്‍ കോമഡി ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്ന കിടിലന്‍ രംഗങ്ങളാണ് സിനിമയുടെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഭിനയത്തിനു പുറമെ ലോറന്‍സ് തന്നെയാണ് ഇത്തവണയും സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഓവിയ,വേദിക തുടങ്ങിയവര്‍ സിനിമയില്‍ നായികാ വേഷങ്ങളില്‍ എത്തുന്നു.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. വെട്രി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് റൂബെന്‍ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. കോവൈ സരള, സൂരി, മനോബാല, യോഗി ബാബു, ദേവദര്‍ശിനി, ശ്രീമാന്‍, സത്യരാജ്, നെടുമുടി വേണു തുടങ്ങിയവരാണ് സിനിമയില്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.
എപ്രില്‍ 19നാണ് കാഞ്ചനയുടെ മൂന്നാം ഭാഗം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നേരത്തെ കാഞ്ചനയുടെ ആദ്യ രണ്ടു ഭാഗങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചത്. കാഞ്ചന 2 ബോക്സ് ഓഫീസില്‍നിന്നും 100കോടി കളക്ഷന്‍ നേടിയിരുന്നു.


Click it and Unblock the Notifications











