»   » വിമലിനൊപ്പം കാഞ്ചനമാല അമ്പലത്തില്‍!

വിമലിനൊപ്പം കാഞ്ചനമാല അമ്പലത്തില്‍!

Posted By:
Subscribe to Filmibeat Malayalam

മുക്കത്തെ ആളുകളും കേരളത്തിലെ കുറച്ചാളുകളും മാത്രമറിഞ്ഞ ആ അനശ്വര പ്രണയ കഥ ഇപ്പോള്‍ കേരളക്കര മുഴുവന്‍ നെഞ്ചേറ്റിയിരിക്കുകയാണ്. കേരളം വിട്ട് തമിഴ് നാട്ടിലേക്കും പോകാനിരിക്കുന്നു.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും ആ പ്രണയ കഥ കേരളത്തിലെ തിയേറ്ററുകളില്‍ പ്രേക്ഷകരെ കരിയിപ്പിച്ച് പ്രദര്‍ശനം തുടരുമ്പോള്‍ നെഞ്ചിലെ വിങ്ങല്‍ കടിച്ചമര്‍ത്തി സന്തോഷിക്കുകയാണ് കാഞ്ചന, കേരളം മുഴുന്‍ തന്റെ മൊയ്തീനെ തിരിച്ചറിഞ്ഞ സന്തോഷം.


kanchanamala-vimal

ഇതിനൊക്കെ കാരണം ആര്‍ എസ് വിമല്‍ എന്ന സംവിധായകനാണ്. ആറ് വര്‍ഷമാണ് വിമല്‍ ഈ ചിത്രത്തിന് വേണ്ടി മാറ്റിവച്ചത്. ആ അറ് വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലം തിയേറ്ററില്‍ കാണുകയും ചെയ്തു. വിമലിനൊപ്പം കാഞ്ചനമാല അമ്പലത്തില്‍ എത്തിയ ചിത്രമാണ് മുകളില്‍


മൊയ്തീനെയും കാഞ്ചനമാലയെയും ഒന്നിപ്പിക്കാന്‍ ആദ്യം അനുവദിക്കാതിരുന്നത് ജാതിയും മതവുമായിരുന്നു. എന്നിട്ടും കാത്തിരുന്ന കാഞ്ചനമാലയെ തനിച്ചാക്കി കാലം മൊയ്തീനെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്തി. വിവാഹം കഴിക്കാതെ ഇന്നും മോയ്തീന്റെ ഓര്‍മകളില്‍ അദ്ദേഹത്തിന്റെ വിധവയായി കഴിയുകയാണ് കാഞ്ചന മാല

English summary
Kanchanamal with RS Vimal at temple

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam