Don't Miss!
- News രാജസ്ഥാനില്‍ സ്വന്തം പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യല്ലേയെന്ന അഭ്യർത്ഥനയുമായി കോണ്‍ഗ്രസ്
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- Automobiles സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
ഞാന്‍ ചാരിത്ര്യശുദ്ധിയുള്ളവളാണ്, മൊയ്തീനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ: സിദ്ധിഖിന് കാഞ്ചനയുടെ മറുപടി
പ്രമുഖ സിനിമാ മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ നടന് സിദ്ധിഖ് കാഞ്ചനമലായെയും അവരുടെ പ്രണയത്തെയും ചോദ്യം ചെയ്ത് സംസാരിച്ചിരുന്നു. സിദ്ധിഖിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ കാഞ്ചനമാല.
Also Read: ഇതൊന്നും കാഞ്ചനമാലയ്ക്ക് അര്‍ഹതപ്പെട്ടതല്ല, കാഞ്ചനമാലയ്ക്കെതിരെ ആഞ്ഞടിച്ച് സിദ്ദിഖ്
വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില മാത്രമേ കല്പിയ്ക്കുന്നുള്ളൂ എന്നും അതവരുടെ വിവരക്കേടായി മാത്രമേ കാണുന്നുള്ളൂ എന്നും കാഞ്ചനമാല പറഞ്ഞു. മൊയ്തീനെ സ്നേഹിച്ചതിനാല്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ കിട്ടാത്തതിനാലാണ് കാഞ്ചന വേറെ വിവാഹം കഴിക്കാത്തതെന്നും സിദ്ധിഖ് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ചാരിത്ര്യശുദ്ധിയുള്ളവളാണെന്ന് കാഞ്ചന പറയുന്നു. തുടര്‍ന്ന് വായിക്കൂ...
ഞാന്‍ ചാരിത്ര്യശുദ്ധിയുള്ളവളാണ്, മൊയ്തീനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ: സിദ്ധിഖിന് കാഞ്ചനയുടെ മറുപടി
എന്നെ വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോട്ടെ. അവയ്ക്കെല്ലാം ഞാന്‍ പുല്ലുവില മാത്രമേ കല്പിയ്ക്കുന്നുള്ളൂ. മൊയ്തീനും കാഞ്ചനമാലയും തമ്മിലുള്ള പ്രണയം എങ്ങനെയായിരുന്നെന്നും അത് എന്തായിരുന്നെന്നും മുക്കത്ത് എല്ലാവര്ക്കും അറിയാം.
ഞാന്‍ ചാരിത്ര്യശുദ്ധിയുള്ളവളാണ്, മൊയ്തീനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ: സിദ്ധിഖിന് കാഞ്ചനയുടെ മറുപടി
സിദ്ധിഖിന് എന്നെ അറിയില്ല. എനിക്ക് സിദ്ധിഖിനെയും. എനിക്കറിയാവുന്നത് ദിലീപിനെയാണ്. അദ്ദേഹം ഞങ്ങളുടെ ട്രസ്റ്റിന് സഹായവുമായെത്തി. എനിക്ക് മറ്റ് കാര്യങ്ങള്‍ നോക്കാനോ ശ്രദ്ധിക്കാനോ ഉള്ള സമയമില്ല- കാഞ്ചനമാല പറഞ്ഞു.
ഞാന്‍ ചാരിത്ര്യശുദ്ധിയുള്ളവളാണ്, മൊയ്തീനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ: സിദ്ധിഖിന് കാഞ്ചനയുടെ മറുപടി
എനിക്ക് ഒരു വലിയ ശത്രുപക്ഷമുണ്ട്. ഒരു പക്ഷെ സിദ്ധിഖും ആ ഭാഗത്ത് പെട്ടുപോയതാവാം. ഇവയ്ക്കൊന്നും കാഞ്ചനമാലയെ തളര്‍ത്താന്‍ കഴിയില്ല. എനിക്ക് കുറച്ച് തൊലിക്കട്ടി കൂടുതലാണ്.
ഞാന്‍ ചാരിത്ര്യശുദ്ധിയുള്ളവളാണ്, മൊയ്തീനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ: സിദ്ധിഖിന് കാഞ്ചനയുടെ മറുപടി
വിമര്‍ശകര്‍ പലരുടെ കൂടെ പോകുന്നവരായിരിക്കാം. എന്നാല്‍ കാഞ്ചനമാല അങ്ങനെയല്ല. ഒരാളെ സ്നേഹിച്ചെങ്കില്‍ ജീവിതകാലം മുഴുവന്‍ അയാള്‍ക്ക് വേണ്ടിയുള്ളതാണ്. ചാരിത്ര്യശുദ്ധിയുള്ളവളാണ്- മൊയ്തീന്റെ കാഞ്ചന പറയുന്നു
ഞാന്‍ ചാരിത്ര്യശുദ്ധിയുള്ളവളാണ്, മൊയ്തീനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ: സിദ്ധിഖിന് കാഞ്ചനയുടെ മറുപടി
മൊയ്തീന്റെ രൂപത്തോട് സാമ്യമുള്ള നടനാണ് പൃഥ്വിരാജ്. ആ കണ്ണുകളും താടിയും ശരീര പ്രകൃതിയും കണ്ടിട്ടാണ് മൊയ്തീനായി പൃഥ്വിയെ സജസ്റ്റ് ചെയ്തത്.
ഞാന്‍ ചാരിത്ര്യശുദ്ധിയുള്ളവളാണ്, മൊയ്തീനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ: സിദ്ധിഖിന് കാഞ്ചനയുടെ മറുപടി
ഞാന്‍ ഒരു നടനെയും വിമര്‍ശിച്ചിട്ടില്ല. എല്ലാവരുടെയും അഭിനയം ഇഷ്ടമാണ്. അഭിനയത്തില്‍ എനിക്കേറ്റവും ഇഷ്ടമുള്ള നടന് മോഹന്‍ലാലാണ്. പേഴ്സണാലിറ്റി മമ്മൂട്ടി. കോടീശ്വരന് പരിപാടി കണ്ട് ഇഷ്ടം തോന്നിയ നടനാണ് സുരേഷ് ഗോപി. സിദ്ധിഖും എനിക്കിഷ്ടമുള്ള നടനാണ്. അങ്ങനെ എല്ലാവരെയും എനിക്കിഷ്ടമാണ്
ഞാന്‍ ചാരിത്ര്യശുദ്ധിയുള്ളവളാണ്, മൊയ്തീനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ: സിദ്ധിഖിന് കാഞ്ചനയുടെ മറുപടി
എന്നെ വെറുതേ വിടൂ എന്നേ എനിക്ക് പറയാനുള്ളൂ. അതിന് ഈ സമൂഹത്തിന് കഴിഞ്ഞില്ലെങ്കില്‍ അത് എന്ത് കൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കൂ. കാഞ്ചനമാലയെ അറിയാവുന്നവര്‍ക്കറിയാം.
ഞാന്‍ ചാരിത്ര്യശുദ്ധിയുള്ളവളാണ്, മൊയ്തീനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ: സിദ്ധിഖിന് കാഞ്ചനയുടെ മറുപടി
മൊയ്തീനെ പ്രണയിച്ച സമയത്തും മൊയ്തീന്റെ മരണശേഷവും ഒരുപാട് വിവാഹാലോചനകള്‍ എനിക്ക് വന്നിട്ടുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ പവിത്രതയാണ് ഏറ്റവും വലുതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് മരണം വരെ ഞാന്‍ കാത്തുസൂക്ഷിക്കുന്നു. അല്ലാതെ ഒരാളെ സ്നേഹിച്ചിട്ട് മറ്റൊരാളുടെ കൂടെ പോകുന്ന തരക്കാരിയല്ല ഞാന്‍. ഞാന്‍ സ്നേഹിച്ചത് മൊയ്തീനെ മാത്രമാണ്. മരണം വരെ അങ്ങനെ തന്നെയായിരിക്കും
ഞാന്‍ ചാരിത്ര്യശുദ്ധിയുള്ളവളാണ്, മൊയ്തീനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ: സിദ്ധിഖിന് കാഞ്ചനയുടെ മറുപടി
എന്നെ ആരും ദേവതയാക്കേണ്ട. ഞാനൊരു പാവം സ്ത്രീയാണ്. സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി എന്റെ ലോകത്ത് ഞാനിങ്ങനെ പോകുന്നു. അവരുടെ കാര്യങ്ങള്‍ നോക്കാനേ ഇപ്പോള്‍ സമയമുള്ളൂ. കാര്യങ്ങള്‍ വ്യക്തമാകുമ്പോള്‍ വിമര്‍ശിച്ചവര്‍ ഒരിക്കല്‍ പശ്ചാതാപിക്കും. എന്നെ വെറുതേ വിടൂ- കാഞ്ചനമാല പറഞ്ഞു.
-
പറ്റുന്നില്ല, സിബിൻ പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് തീരുമാനം; അമ്പരപ്പ് മാറാതെ മത്സരാർത്ഥികളും
-
ബിഗ് ബോസ് വീട് മൂകം; വീക്കെന്റ് എപ്പിസോഡോടെ വഴക്കും സംസാരവുമില്ല; ഷോയിൽ നടക്കുന്നത്
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'