twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാണ്ഡഹാര്‍ പരാജയപ്പെടാന്‍ കാരണം ഞാന്‍ മാത്രമാണ്: മേജര്‍ രവി

    By Aswathi
    |

    2010 ല്‍ കാണ്ഡഹാര്‍ എന്ന ചിത്രം മേജര്‍ രവി സംവിധാനം ചെയ്യുന്നു എന്ന് കേട്ടപ്പോള്‍ മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. അത് കീര്‍ത്തിചക്രയും കുരുക്ഷേത്രയും മനസ്സില്‍ വച്ചതുകൊണ്ട് മാത്രല്ല, ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസങ്ങള്‍ ഒന്നിക്കുന്നു എന്നുള്ളതുകൊണ്ടുമാണ്.

    അമിതാഭ് ബച്ചനും മോഹന്‍ലാലും ഒന്നിച്ചെത്തിയ ചിത്രം മലയാള സിനിമയില്‍ ഒരു പുതിയ അധ്യായം തന്നെ തുറക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ സിനിമ പൊട്ടിയെന്ന് മാത്രമല്ല, മുന്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ താഴെയുമായിരുന്നു.

    major-ravi

    കാണ്ഡഹാര്‍ പരാജയപ്പെട്ടെങ്കില്‍ അതിന് കാരണം താന്‍ മാത്രമാണെന്ന് അടുത്തിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മേജര്‍ രവി കുറ്റസമ്മതം നടത്തി. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നിടത്താണത്രെ ചിത്രത്തിന് പരാജയം സംഭവിച്ചത്.

    മോഹന്‍ലാലും അമിതാഭ് ബച്ചനും മാത്രമുണ്ടെങ്കില്‍ സിനിമ വിജയിക്കില്ല. അതില്‍ അമിതാഭ് ബച്ചന്റെ മകനായി അഭിനയിച്ച നടനെ തിരഞ്ഞെടുത്തതില്‍ തെറ്റുപറ്റി. കഥ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ അയാള്‍ ഒരു ഘടകമായിരുന്നു. പക്ഷെ അദ്ദേഹത്തിന് അഭിനയിച്ച് ഫലിപ്പിക്കാന്‍ സാധിച്ചില്ല. കാണ്ഡഹാറിന് സംഭവിച്ചത് അതാണ്- മേജര്‍ രവി പറഞ്ഞു.

    English summary
    Major Ravi's 2010 release Kandahar did not perform well at the box office, despite lining up stars like Amitabh Bachan and Mohanlal. In a recent interview, the filmmaker said that he is to be solely blamed if the film failed to live up to expectations. However, he added that the actor, cast as Amitabh Bachan's son, did not do his part well.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X