Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
അവള് ബലമായി ചുണ്ടില്‍ ചുംബിച്ചു! നടിയ്ക്കെതിരെ ആരോപണവുമായി മറ്റൊരു നടി! മീ ടൂ ശക്തി പ്രാപിക്കുന്നു
ലോകത്ത് എല്ലായിടത്ത് നിന്നും സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഹോളിവുഡ് സിനിമാ ലോകത്തത് നിന്നും തുടങ്ങിയ മീ ടൂ ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് പലരും വിവാദപരമായ തുറന്ന് പറച്ചിലുകള്‍ നടത്തുന്നത്. ഇന്ത്യയില്‍ ബോളിവുഡില്‍ നിന്നും എൈശ്വര്യ റായി അടക്കമുള്ള പ്രമുഖ നടിമാരും ക്യാംപെയിനിന്റെ ഭാഗമായിട്ടുണ്ട്.
ചരിത്രം തിരുത്തി കൊച്ചുണ്ണി! നിവിനും ലാലേട്ടനും കിടുക്കി, ആക്ഷന്‍ എന്റര്‍ടെയിനറാണെന്ന് പ്രേക്ഷകര്‍!
മാസും ക്ലാസുമായി ലാലേട്ടന്റെ അഡാറ് ഐറ്റമാണ് ഒടിയന്! ഇരുട്ടിന്റെ രാജാവിന് അടപടലം ട്രോളുകള്‍!!
മലയാളത്തില്‍ നടന് മുകേഷിനെതിരെയും ആരോപണം വന്നിരുന്നു. പുരുഷന്മാരായ സഹപ്രവര്‍ത്തകരെ കുറിച്ചായിരുന്നു ഇതുവരെ ആരോപണങ്ങള്‍ വന്നിരുന്നത്. എന്നാല്‍ അതിഥി മിത്തല്‍ എന്ന നടിയ്ക്കെതിരെ ആരോപണവുമായി ബോളിവുഡിലെ മറ്റൊരു നടി രംഗത്തെത്തിയിരിക്കുകയാണ്. ഏറ്റവുമധികം ഞെട്ടിക്കുന്ന കാര്യമാണ് കനീസ് സുര്ക്കയെന്ന കോമഡി താരം വെളിപ്പെടുത്തിരിക്കുന്നത്.
മീ ടുവിന് പിന്തുണയുമായി ആമിര്‍ ഖാനും! സുഭാഷ് കപുറിന്റെ പൂതിയ ചിത്രത്തില്‍നിന്നും പിന്മാറി
കനീസ് സുര്‍ക്ക
ഇന്ത്യയിലെ പ്രശസ്തയായ കോമഡി താരവും നടി, എഴുത്തുകാരിയുമാണ് കനീസ് സുര്‍ക്ക. ഇന്ത്യയിലെ ആദ്യത്തെ വനിതാ സാന്റഡ് അപ്പ് കോമഡി താരങ്ങളില്‍ ഒരാള്‍ കൂടിയാണ് കനീസ് സുര്‍ക്ക. 2016 ല്‍ നടന്ന സംഭവമാണ് മീ ടൂ ക്യാംപെയിനിലൂടെ നടി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സ്റ്റേജ് ഷോ നടക്കുന്നതിനിടെ നടി അതിഥി സ്റ്റേജില്‍ കയറി വരികയും തന്നെ ബലമായി ചുണ്ടില്‍ ചുംബിച്ചുമെന്നുമാണ് കനീസിന്റെ ആരോപണം.
കനീസ് സുര്‍ക്കയുടെ വാക്കുകളിലേക്ക്..
എനിക്ക് സംഭവിച്ച കാര്യം നിങ്ങളെല്ലാവരോടും തുറന്ന് പറയുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കോമഡി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. നൂറ് കണക്കിന് ആളുകള്‍ നിറഞ്ഞിരുന്ന സദസിന് മുന്നില്‍ വെച്ച് അതിഥി മിത്തല്‍ സ്റ്റേജിലേക്ക് കയറി വരികയും എന്റെ ചുണ്ടില്‍ ശക്തമായി ചുംബിച്ചിരുന്നു. എന്റെ സമ്മതമില്ലാതെ അവരുടെ നാക്ക് എന്റെ മുഖത്ത് വെച്ചു. ആ സമയത്തും ഞാന്‍ സ്റ്റേജില്‍ നില്‍ക്കുകയായിരുന്നു.
വേദനിപ്പിക്കുകയായിരുന്നു..
അതിഥിയുടെ പ്രവര്‍ത്തിയില്‍ ഞെട്ടിത്തരിച്ച് നില്‍ക്കേണ്ട അവസ്ഥയായിരുന്നു എനിക്ക്. മറ്റൊരു വഴിയും ആ സമയത്ത് ഉണ്ടായിരുന്നില്ല. ഓരോ വ്യക്തിയ്ക്കും അവരുടേതായ അതിര്‍വരമ്പുകളുണ്ട്. എന്നാല്‍ അവര്‍ അതെല്ലാം ലംഘിക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് കണ്ടപ്പോള്‍ ഇക്കാര്യത്തെ കുറിച്ച് അവര്‍ മാപ്പ് പറഞ്ഞിരുന്നു. പിന്നീട് അതിനെ എതിര്‍ത്തും സംസാരിച്ചു. ഇതെല്ലാം എന്നെ ആശയക്കുഴപ്പത്തിലാക്കുകയും വേദനിപ്പിച്ചെന്നും കനീസ് സുര്‍ക്ക പറയുന്നു.
പ്രചോദനം നല്കി
ട്വിറ്ററിലൂടെ അവരുടെ പേര് വെളിപ്പെടുത്തുന്നത് കണ്ടപ്പോള്‍ തുറന്ന് പറയാന്‍ തനിക്കും പ്രചോദനമായി. മീ ടൂ വിലൂടെ മുന്നോട്ട് പോവുകയാണ്. ഇന്നലെ നല്ലൊരു സുഹൃത്തിനെ പോലെ ഞാന്‍ അവരോട് സംസാരിച്ചു. എനിക്ക് നല്കിയ വേദനയില്‍ നിന്നും മുക്തമാവാന്‍ പരസ്യമായി മാപ്പ് പറയാന്‍ ഞാന്‍ അവരോട് പറഞ്ഞിരുന്നു. അതിഥിയ്ക്കെതിരെ കനീസ് നടത്തിയ ആരോപണത്തില്‍ ആരാധകരടക്കം എല്ലാവരും ഞെട്ടിയിരിക്കുകയാണ്.
അതിഥി മാപ്പ് പറഞ്ഞു
കനീസിന്റെ വെളിപ്പെടുത്തല്‍ വിവാദമായതോടെ നടിയോട് അതിഥി മീത്തല്‍ മാപ്പ് പറഞ്ഞിരിക്കുകയാണ്. 2016 ജനുവരിയില്‍ മുംബൈയില്‍ നിന്നും ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. കനീസ് സുര്ക്കയായിരുന്നു പരിപാടി നയിച്ചിരുന്നത്. സ്റ്റേജിലെത്തിയ ഞാന്‍ കനീസിന് ചുണ്ടില്‍ ഉമ്മ കൊടുത്തിരുന്നു. അവിടെ നാക്ക് കൊണ്ട് ഒന്നും ചെയ്തിട്ടില്ല. അതൊരു തമാശയായിരുന്നെന്നും നടി പറയുന്നു. മാത്രമല്ല അതൊരിക്കലും ലൈംഗികതയോടുള്ള താല്പര്യമല്ലായിരുന്നു. ഞാനിപ്പോള്‍ കനീസ് സുര്‍ക്കയുടെ സാഹചര്യം എന്തായിരുന്നെന്ന് തിരിച്ചറിഞ്ഞു. അവളുടെ പരിമിതികള്‍ ഞാന്‍ ലംഘിച്ചിരിക്കുകയാണ്. അതില്‍ വളരെയധികം വിഷമുണ്ടെന്നും അതിഥി പറയുന്നു.
— Kaneez Surka (@kaneezsurka) October 10, 2018
-
'ബിഗ് ബോസിലെ കൊടും വിഷം സിബിൻ; ജാസ്മിനെ ലക്ഷ്യമിടുന്നതിന് പിന്നിലെ തന്ത്രം'; സിബിനെതിരെ വിമർശനം
-
മലയാളത്തിലെ പ്രമുഖ നടനുമായുള്ള വിവാഹ വാര്‍ത്ത; എന്റെ വീട്ടുകാരേക്കാള്‍ ഉത്കണ്ഠ വേറെ ചിലര്‍ക്ക്!
-
പ്രഭാസിന്റെ ഭൂതവും ഭാവിയും പറയുന്ന വിവാദ ജോത്സ്യൻ; ഒടുവിൽ സ്വന്തം ഭാര്യ നടനയച്ച സമ്മാനം; ചർച്ചയാക്കി ആരാധകർ