കങ്കണ മര്‍ദ്ദിച്ചെന്ന പരാതിയുമായി ഡ്രൈവര്‍ രംഗത്ത്

By Super

അക്രമകാരികളായ ബോളിവുഡ്‌ താരങ്ങളുടെ പട്ടികയിലേക്ക്‌ നടി കങ്കണാ റാണത്തിന്റെ പേരും കൂട്ടിച്ചേര്‍ക്കപ്പെടുന്നു.

സ്വന്തം ഡ്രൈവറാണ്‌ കങ്കണയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്‌. ഡ്രൈവറുടെ പരാതി സ്വീകരിച്ച മുംബൈ പോലീസ്‌ താരത്തിനെതിരെ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

പുതുതായി അഭിനിയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്‌ പോകുകയായിരുന്ന കങ്കണയുടെ കാര്‍ മറ്റൊരു വാഹനവുമായി തട്ടിയതിനാണ്‌ തന്നെ തല്ലിയതെന്ന്‌ ഡ്രൈവറായ രാജേഷ്‌ ഷാ പോലീസിന്‌ നല്‌കിയ പരാതിയില്‍ പറയുന്നു.

തല്ലിയ ഡ്രൈവറെ കൊണ്ടു തന്നെ തന്റെ മെയ്‌ക്ക്‌ അപ്പ്‌ വാഹനം വരുത്തിയാണ്‌ താരം പിന്നീട്‌ സെറ്റിലേക്കുള്ള യാത്ര തുടര്‍ന്നതത്രേ.

മുബൈ നോര്‍ത്ത്‌ വെസ്‌റ്റിലെ വെര്‍സോവ പോലീസില്‍ നല്‌കിയിരിക്കുന്ന പരാതിയില്‍ കങ്കണയെ കൂടാതെ സഹോദരി രംഗോലി റാണത്ത്‌, കങ്കണയുടെ മെയ്‌ക്കപ്പ്‌ മാന്‍ എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്‌. കങ്കണയെ കൂടാതെ ഡ്രൈവറെ താരത്തിന്റെ സഹോദരിയും മെയ്‌ക്കപ്പ്‌ മാനും തല്ലിയെന്ന്‌ പോലീസ്‌ പറഞ്ഞു.

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X