For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കങ്കണ റാവത്തിന് കല്ല്യാണം വേണ്ടെന്ന്

  By Leena Thomas
  |

  ബോളിവുഡിലെ പ്രശസ്ത താരം കങ്കണ റാവത്തിന് കല്ല്യാണം വേണ്ടെന്ന്. കല്ല്യാണം കഴിഞ്ഞ മിക്ക ദമ്പതിമാരും സൈക്കോളജിസ്റ്റിനെ കാണാന്‍ പോകാറുണ്ടെന്നും തനിക്ക് അങ്ങനെ ജീവിക്കാന്‍ താത്പര്യമില്ലെന്നും കങ്കണ പറഞ്ഞു.

  കണ്ടങ്കണ റാവത്ത് പതിനേഴാം വയസ്സിലാണ് ബോളിവുഡില്‍ എത്തുന്നത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ഒരു സ്‌കൂള്‍ ടീച്ചറുടേയും വ്യവസായിയുടെയും മകളായി ജനിച്ച കങ്കണ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിനായി ദില്ലിയിലേക്ക് പോയി. മുതുമുത്തച്ഛനെയും മുത്തച്ഛനെയും പോലെ രാഷ്ട്രിയത്തില്‍ ശോഭിക്കാനായിരുന്നു കങ്കണയുടെ ആഗ്രഹം ഡല്‍ഹിയിലെത്തിയ കങ്കണ മോഡലാവാനുള്ള ശ്രമങ്ങള്‍ നടത്തി. പക്ഷേ ചെന്നെത്തിയത് ഒരു നാടക സംഘത്തിലാണ്. പഠിത്തം പാതി വഴിയില്‍ ഉപേക്ഷിച്ച കങ്കണയ്ക്ക് വീട്ടുകാരുടെ പിന്‍തുണ നഷ്ടമായി. പിന്നെ ഒറ്റയ്ക്കാണ് താന്‍ ജീവിച്ചതെന്നും കങ്കണ പറഞ്ഞു.

  Kangana Ranaut

  അങ്ങനെയാണ് അസ്മിത നാടക സംഘത്തില്‍ എത്തിയതെന്നും ഭക്ഷണത്തിനും താമസത്തിനും വേണ്ടി താന്‍ പല വഴികളിലൂടെയും സഞ്ചരിച്ചുവെന്നും കങ്കണ തുറന്നു പറഞ്ഞു. ഈ നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ചലച്ചിത്രം ഗാംഗ്സ്റ്റര്‍ വന്‍ വിജയമായിരുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകനായ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംഗ്സ്റ്ററിലെ അഭിനയം വളരെയേറെ ജന ശ്രദ്ധ പിടിച്ചുപറ്റി. നിരവധി അഭിനന്ദനങ്ങളും കങ്കണക്ക് ലഭിച്ചു.

  പുതുമുഖ നടിയായ കങ്കണയ്ക്ക് അതിനു ശേഷം കൈനിറയെ ചിത്രങ്ങളും ലഭിച്ചു. വോ ലംഹേ (2006), ലൈഫ് ഇന്‍ എ മെട്രോ, ഫാഷന്‍, തുടങ്ങിയ ചിത്രങ്ങള്‍ കങ്കണയുടെ വിജയചിത്രങ്ങളില്‍ ചിലതാണ്. തനു വെഡ്‌സ് മനു എന്ന ചിത്രമാണ് താരത്തിന്റെ അഭിനയ ലോകം ആകെ മാറ്റിമറിച്ചത്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നല്ലാത്തതിനാല്‍ നിരവധി പ്രശ്‌നങ്ങള്‍ കങ്കണ നേരിട്ടുണ്ട് . പക്ഷേ അതെല്ലാം ഒറ്റയ്ക്ക് തരണം ചെയ്യാനുള്ള കഴിവും, തന്റേടവും തനിക്കുണ്ടായിരുന്നെന്നും ദൈവവിശ്വാസിയായ തന്നെ ദൈവം ഒരിക്കലും കൈവിടില്ലെന്ന ആത്മവിശ്വാസവുമാണ് തന്നെ വിജയത്തിലേക്ക് എത്തിച്ചതെന്ന കങ്കണ പറയുന്നു.

  ഐ ലവ് ന്യൂയോര്‍ക്ക, ബുള്ളറ്റ് രാഡ, കൃഷ് 3, ഷൂച്ച ഔട്ട് അര്‌റ് വാഡാല, റിവോള്‍വര്‍ റാണി എന്നിവയാണ് താരത്തിന്റേതായ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന പടങ്ങള്‍. വിവാഹത്തെക്കുറിച്ച് കങ്കണക്ക മോഹങ്ങളൊന്നുമില്ല. ബോയ്ഫ്രണ്ടിനെപ്പോലും മര്യാദക്ക് നോക്കാന്‍ പറ്റാത്ത തനിക്ക് വിവാഹം വേണ്ട എന്നാണ് കങ്കണയുടെ അഭിപ്രായം. വിവാഹം കഴിഞ്ഞ് തനിക്ക് ചുറ്റും ജീവിക്കുന്നവരില്‍ ഒട്ടു മിക്കപേരും സൈക്കാട്രിസ്റ്റിനടുത്ത് പോയിട്ടുണ്ടെന്നാണ് കങ്കണ പറയുന്നത്. അഡ്ജസ്റ്റ്‌മെന്റ് ചെയ്തുകൊണ്ടുള്ള ജീവിതം തനിക്ക് പറ്റുമെന്ന തോന്നുന്നില്ല എന്നാണ് താരം പറയുന്നത്.

  തന്റെ കരിയറില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും പ്രേക്ഷകര്‍ എന്നും ഓര്‍ത്തു വെയ്ക്കുന്ന നല്ല റോളുകള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും കങ്കണ പറയുന്നു. സംവിധായികയായി തിളങ്ങാനും താരം ശ്രമിക്കുന്നുണ്ട്. ആര്‍ക്കും വഴങ്ങികൊടുക്കാത്ത പ്രകൃതമാണ് കങ്കണയുടേത്. ഇപ്പോള്‍ രാധിക റാവു. വിനയ് സപ്രു സംവിധാനം ചെയ്യുന്ന ഐ ലവ് ന്യൂയോര്‍ക്ക് എന്ന സിനിമയില്‍ സണ്ണി ഡിയോളിനൊപ്പം അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം.

  English summary
  Married people need to go to a psychiatrist: Kangana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X