കേരളത്തിന് ബോളിവുഡ് ക്വീന്റെ സഹായം ഹസ്തം!! 10 ലക്ഷം രൂപ നൽകി

10 ലക്ഷം രൂപയാണ് കങ്കണ സംഭാവന ചെയ്തത്.

By Ankitha

കേരളത്തിലെ പ്രളയക്കെടുതി അനുഭവക്കുന്നത് സഹായ ഹസ്തവുമായി ബോളിവുഡ് താരം കങ്കണ റാവത്ത്. 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നൽകിയിരിക്കുന്നത്. കൂടാതെ തന്റെ ആരാധകരോടും തങ്ങളാൽ കൊണ്ട് സാധിക്കുന്ന വിധത്തിത്തിലുളള സഹായങ്ങൾ നൽകാനും അഭ്യർഥിച്ചിട്ടുണ്ട്.

kangana

കേരളത്തിലെ പ്രളയ വാർത്ത ഞെട്ടിച്ചുവെന്നു താരം പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രികാലങ്ങളിൽ പോലും ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. അതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും കങ്കണ പറഞ്ഞു. രാജ്യത്തെ മുഴുവൻ ജനങ്ങളും കേരളത്തെ സഹായിക്കണമെന്നാണ് തന്റെ അഭ്യർഥന. നിങ്ങൾ നൽകുന്ന ചെറിയ തുക കേരളത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും കങ്കണ പറഞ്ഞു. ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസ വാക്കുകളും താരം പറഞ്ഞിട്ടുണ്ട്. രാജ്യത്തിലെ മുഴുവൻ ജനങ്ങളുടേയും പ്രാർഥനയും പിന്തുണയും നിങ്ങൾക്കൊപ്പമുണ്ട്. അവരുടെ വേദനയും നഷ്ടവും നമുക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്. ദൈവാനുഗ്രഹം കൊണ്ട് അവർ പഴയ പ്രതാപത്തിലേയ്കക് തിരിച്ചുവരുമെന്നത് ഉറപ്പുളള കാര്യമാണെന്നും കങ്കണ കൂട്ടിച്ചേർത്തു.

ഇന്ത്യൻ സിനിമ ലോകത്തിൽ നിന്ന് മികച്ച പിന്തുണയായിരുന്നു കേരളത്തിന് ലഭിച്ചത്. തെന്നിന്ത്യൻ താരങ്ങൾ മുതൽ ബോളിവുഡ് താരങ്ങൾ വരെ ഇവർക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ആലിയ ഭട്ട്. വരുൺ ധവൻ, അനുഷ്ക ശർമ്മ, സുശാന്ത് എന്നിവർ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X