വിദ്യ ഉപേക്ഷിച്ച ചിത്രത്തില്‍ കങ്കണയ്ക്ക് കോടികള്‍
മുംബൈ: ബോളിവുഡിലെ തിരക്കേറിയ നായികമാരുടെ ഇടയിലേയ്ക്ക് കങ്കണ റാണട്ടും. പരസ്യ ചിത്രങ്ങളിലും പുതിയ സിനിമകളിലുമായി ഒട്ടേറെ അവസരങ്ങളാണ് കങ്കണയെ തേടിയെത്തുന്നത്. ഇതോടെ പ്രതിഫലം കൂട്ടാന്‍ കങ്കണ തീരുമാനിച്ചതായാണ് ബോളിവുഡിലെ ഏറ്റവും പുതിയ വാര്‍ത്ത.
വിദ്യാബാലന്‍ പിന്മാറിയ സുജയ് ഘോഷ് ചിത്രത്തില്‍ കങ്കണയുടെ പ്രതിഫലം മൂന്നര-നാല് കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വീന്‍ എന്ന ചിത്രം തന്നെയാണ് കങ്കണയുടെ പ്രതിഫലം ഉയരുന്നതിന് മറ്റൊരു കാരണം.

പഞ്ചാബിലെ ഒരു യാഥാസ്തിക കുടംബത്തില്‍ ജനിച്ച റാണി എന്ന പെണ്‍കുട്ടിയായാണ് ക്വീനില്‍ കങ്കണ വേഷമിട്ടത്. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ കങ്കണ കാട്ടിയ ശ്രദ്ധയാണ് ബോളിവുഡില്‍ അവരെ തുണച്ചത്.
സിനിമയില്‍ എത്തിയ കാലം മുതല്‍ ഈ അടുത്ത കാലത്ത് വരെ ഭാഗ്യമില്ലാത്ത ഒരു നായികയായി തഴയപ്പെട്ടിരുന്നതാണ് കങ്കണയെ. എന്നാല്‍ കങ്കണയുവടെ സമയം ഇപ്പോള്‍ ഏതാണ്ട് തെളിഞ്ഞ മട്ടാണ്.


Click it and Unblock the Notifications