മണികര്‍ണികയ്ക്ക് ശേഷം ജയലളിതയായി കങ്കണ റാവത്ത്! പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ പ്രഖ്യാപനം! കാണൂ

By Midhun Raj

ബോളിവുഡില്‍ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കങ്കണ റാവത്ത്. നായകന്റെ നിഴലിലൊതുങ്ങാതെയുളള കഥാപാത്രങ്ങളാണ് നടി ബോളിവുഡില്‍ കൂടുതലായും ചെയ്യുന്നത്. അഭിനയ പ്രധാന്യമുളള ഏത് കഥാപാത്രങ്ങള്‍ കിട്ടിയാലും തന്റെ പ്രകടനം കൊണ്ട് കങ്കണ മികവുറ്റതാക്കാറുണ്ട്.

അടുത്തിടെ മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി റാണി എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മണികര്‍ണികയ്ക്ക് ശേഷമുളള കങ്കണയുടെ പുതിയ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വന്നത്.

കങ്കണയുടെ പിറന്നാള്‍

കങ്കണയുടെ പിറന്നാള്‍

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായ കങ്കണയുടെ 32ാം പിറന്നാളാണ് ഇന്ന്. 2006ല്‍ അനുരാഗ് ബസു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നായികയായും സഹനടിയായും വില്ലന്‍ റോളുകളിലും നടി ബോളിവുഡില്‍ തിളങ്ങിയിരുന്നു. ദേശീയ പുരസ്‌കാരങ്ങളും ഫിലിം ഫെയറും അടക്കം നിരവധി അവാര്‍ഡുകളും നടി നേടി. മണികര്‍ണിക എന്ന ചിത്രത്തിലൂടെ അടുത്തിടെ നടി സംവിധായകയായും അരങ്ങേറ്റം കുറിച്ചിരുന്നു.

ജയലളിതയുടെ ബയോപിക്ക്

ജയലളിതയുടെ ബയോപിക്ക്

കങ്കണയുടെ പിറന്നാള്‍ ദിനത്തിലാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുളള പുതിയൊരു പ്രഖ്യാപനം വന്നത്. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്ക് ചിത്രത്തിലാണ് നടി എത്തുന്നത്. ജയലളിതയുടെതായി ഏറെ നാള്‍മുന്‍പ്‌
പ്രഖ്യാപിക്കപ്പെട്ടൊരു ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ തലൈവിയായി വേഷമിടുന്നത് ഏത് നടിയാണെന്ന് അന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നില്ല.

തലൈവി എന്നാണ് പേരിട്ടിരിക്കുന്നത്

തലൈവി എന്നാണ് പേരിട്ടിരിക്കുന്നത്

ഇപ്പോള്‍ ജയലളിതയായി കങ്കണ റാവത്ത് എത്തുമെന്ന് അറിഞ്ഞതോടെ എല്ലാവരിലും ആകാംക്ഷ കൂടിയിരിക്കുകയാണ്. തമിഴിലെ പ്രമുഖ സംവിധായകരിലൊരാളായ എ എല്‍ വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തലൈവി എന്നാണ് തമിഴില്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹിന്ദിയില്‍ ജയ എന്ന പേരിലാവും സിനിമ പുറത്തിറങ്ങുക. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

 വലിയ ക്യാന്‍വാസില്‍ തന്നെയായിരിക്കും

വലിയ ക്യാന്‍വാസില്‍ തന്നെയായിരിക്കും

ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് തന്നെയാണ് ജയലളിതയുടെ ബയോപിക്ക് ചിത്രത്തിനും സ്‌ക്രിപ്റ്റ് ഒരുക്കുന്നത്. വിബ്രി& കര്‍മ്മ മീഡിയയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്‍ദുരി,ഷൈലേഷ് ആര്‍ സിംഗ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വലിയ ക്യാന്‍വാസില്‍ തന്നെയായിരിക്കും തലൈവി എന്ന ചിത്രം അണിയറപ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുകയെന്നാണ് അറിയുന്നത്.

ട്വീറ്റ് കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X