അമല പോളിനു പകരം കങ്കണയല്ല! ആടൈയിൽ കാമിനിയാകുന്നത് മറ്റൊരു താരം?
തെന്നിന്ത്യയിൽ ഏറെ ചർച്ച വിഷയമായ ചിത്രമായിരുന്നു അമല പോൾ പ്രധാന വേഷത്തിലെത്തിയ ആടൈ. കാമിനി എന്ന ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അമല അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെ കുറിച്ചുളള വാർത്തകൾ പ്രചരിച്ചിരുന്നു. അമലയ്ക്ക് പകരം കാമിനിയാകുന്നത് ബോളിവുഡ് താരം കങ്കണ റാവാത്താണെന്നുമുളള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിരിക്കുന്നത്.

ചിത്രത്തിൽ കാമിനിയാകാൻ കങ്കണ എത്തുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. ആടൈയ്ക്കായി താരത്തെ സമീപിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ കങ്കണ ഭാഗമാകില്ലെന്നും അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നടന്ന ഒരു യഥാർഥ സംഭവമാണ് ആടൈയിൽ പറയുന്നത്. ഒരു പെൺകുട്ടിയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത് . കൂടാതെ സിനിമയിൽ അമല പോൾ അർധനഗ്നയായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി എന്ന ചിത്രത്തിൽ അഭിനയിച്ചു വരുകയാണ് കങ്കണ. ബോളീിവുഡിൽ ബോൾഡൻ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയ താരമാണ് കങ്കണ. മണികർണികയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന കങ്കണ ചിത്രം.


Click it and Unblock the Notifications











