കരണ്‍ ജോഹറും കങ്കണയുമടക്കം 21 പേര്‍ക്ക് പത്മശ്രീ നല്‍കി ആദരിച്ച് രാജ്യം

രാജ്യം 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കവേ പത്മശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള 21 പേരെയാണ് പത്മശ്രീ നല്‍കി ആദരിച്ചിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നും മൂന്ന് പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചിരിക്കുന്നത്. രസകരമായ കാര്യം ബോളിവുഡിനാണ് ഇത്തവണ പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹറിനും ഏക്ത കപൂറിനും ബോളിവുഡിന്റെ പ്രിയനടി കങ്കണ റണൗത്, സംഗീജ്ഞന്‍ അദ്‌നന്‍ സാമി എന്നിവര്‍ക്കാണ് പത്മശ്രീ ലഭിച്ചത്. ഈ അംഗീകാരത്തിന് ഞാന്‍ എന്റെ രാജ്യത്തോട് നന്ദി പറയുകയാണ്.

actors

സ്വപ്‌നം കാണാന്‍ ധൈര്യപ്പെടുന്ന ഓരോ സ്ത്രീയ്ക്കും ഇത് ഞാന്‍ സമര്‍പ്പിക്കുകയാണെന്നാണ് പുരസ്‌കാരം ലഭിച്ചതിന് ശേഷം കങ്കണ പറഞ്ഞത്. എല്ലാ പെണ്‍കുട്ടികള്‍ക്കും എല്ലാ അമ്മമാര്‍ക്കും നമ്മുടെ രാജ്യത്തിന് ഭാവി രൂപപ്പെടുത്തുന്ന എല്ലാ സ്ത്രീകള്‍ക്കും സമര്‍പ്പിക്കുന്നുവെന്നും കങ്കണ പറയുന്നു..

താരങ്ങളുടെ നേട്ടത്തില്‍ സന്തോഷം അറിയിച്ച് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരുന്നു. ഇവര്‍ക്ക് മാത്രമല്ല ഇത്തവണ പത്മശ്രീയ്ക്ക് അര്‍ഹരായ എല്ലാ മത്സരാര്‍ഥികള്‍ക്കും സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയുമായി ആശംസാപ്രവാഹമാണ്.

Read more about: kangana കങ്കണ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X