kangana: താനുമായി പ്രണയ ബന്ധമുണ്ടായിരുന്നവര്‍ ആരൊക്കെയെന്നറിഞ്ഞാല്‍ കേള്‍ക്കുന്നവര്‍ ഞെട്ടും: കങ്കണ

By Midhun

ബോളിവുഡിലെ മികച്ച നടിമാരിലൊരാളാണ് കങ്കണ റാവത്ത്. വ്യത്യസ്ഥ ചിത്രങ്ങളിലൂടെയാണ് കങ്കണ ബോളിവുഡിലെ മുന്‍നിര നടിമാരിലൊരാളായി മാറിയത്. മഹേഷ് ഭട്ട് സംവിധാനം ചെയത് ഇമ്രാന്‍ ഹാഷ്മി നായകനായ ഗ്യാങ്ങ്‌സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് കങ്കണ സിനിമാ ജീവിതത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് വന്ന ചിത്രങ്ങളിലെല്ലാം തന്നെ അഭിനയപ്രാധാന്യമുളള കഥാപാത്രങ്ങളായിരുന്നു കങ്കണ കൂടുതലും ചെയ്തിരുന്നത്. മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ഫാഷന്‍ എന്ന ചിത്രത്തിലെ വേഷമാണ് കങ്കണയെ ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധേയയാക്കിയിരുന്നത്.

ഫാഷനിലെ അഭിനയത്തിനായിരുന്നു കങ്കണയ്ക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്. മികച്ച സഹനടിക്കുളള പുരസ്‌കാരമായിരുന്നു കങ്കണയെ തേടിയെത്തിയിരുന്നത്. ഫാഷനില്‍ കങ്കണയ്‌ക്കൊപ്പം പ്രിയങ്ക ചോപ്രയും മുഖ്യ വേഷത്തില്‍ അഭിനയിച്ചിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രമാണ് കങ്കണയുടെ കരിയറില്‍ വഴിത്തിരിവായിരുന്നൊരു ചിത്രം. തനു വേഡ്‌സ് മനു, രംഗൂണ്‍, സിമ്രാന്‍, രാസ് തുടങ്ങിയവയെല്ലാം കങ്കണയുടെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു.

kangana

വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നായിരുന്നു രംഗൂണ്‍. ചിത്രത്തില്‍ ഷാഹിദ് കപൂറും സെയിഫ് അലി ഖാനുമായിരുന്നു നായകന്‍മാരായി എത്തിയിരുന്നത്. ചിത്രത്തില്‍ മിസ് ജുലിയ എന്ന ശക്തമായൊരു കഥാപാത്രത്തെയായിരുന്നു കങ്കണ അവതരിപ്പിച്ചിരുന്നത്. ചിത്രത്തില്‍ കങ്കണയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രംഗൂണിന്റെ വിജയത്തിനു ശേഷം സിമ്രാന്‍ എന്ന ചിത്രമായിരുന്നു കങ്കണയുടെതായി പുറത്തിറങ്ങിയിരുന്നത് .സിനിമയിലെന്ന പോലെ ജീവിതത്തിലും വളരെ ബോള്‍ട്ടായിട്ടുളള താരമാണ് കങ്കണ റാവത്ത്. അടുത്തിടെ തന്റെ ജീവിതത്തിലുണ്ടായ പ്രണയ ബന്ധങ്ങളെപ്പറ്റി കങ്കണ വെളിപ്പെടുത്തിയിരുന്നു.

kangana ranaut

ബോളിവുഡില്‍ നടന്‍ ഹൃത്വിക്ക് റോഷനുമായി തനിക്ക് പ്രണയ ബന്ധമുണ്ടായിരുന്നുവെന്ന് കങ്കണ പറഞ്ഞത് വന്‍ വിവാദങ്ങളുണ്ടാവാന്‍ കാരണമായിരുന്നു. 16 വയസ് മുതല്‍ തനിക്ക് പ്രണയ ബന്ധങ്ങളുണ്ടായിരുന്നെന്നും കൂടുതല്‍ ബന്ധങ്ങളിലും കാമുകന്മാരാണ് തന്നെ ഉപേക്ഷിച്ചു പോയതെന്നും കങ്കണ പറയുന്നു. താന്‍ പ്രണയിച്ച പുരുഷന്‍മാരുടെ എണ്ണം എടുക്കുകയാണെങ്കില്‍ ഒരുപാടുണ്ടന്നെും എന്നാല്‍ ഇതുവരെയും എനിക്ക് ആരെയും ഒഴിവാക്കി പോവാന്‍ ഒരു ചാന്‍സ് കിട്ടിയില്ലായെന്നും കങ്കണ പറഞ്ഞു. ഇത്ര കാലമായിട്ടും തന്റെ സ്വപ്‌നങ്ങളില്‍ ഉളള പുരുഷനെ ഇനിയും കണ്ടു പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും അങ്ങനെയൊരാള്‍ വരാന്‍ കാത്തിരിക്കുകയാണെന്നും കങ്കണ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X