തെന്നിന്ത്യന്‍ ക്യൂനിനെ പ്രഖ്യാപിക്കാന്‍ കങ്കണ
ബോളിവുഡില്‍ വിജയമായി മാറിയ ക്യൂന്‍എന്ന ചിത്രത്തിന്റെ റീമേക്കാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ പ്രധാന സംസാരവിഷയം. നടനും സംവിധായകനും നിര്‍മ്മാതാവുമായ ത്യാഗരാജനാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റീമേക്ക് ചെയ്യുമ്പോള്‍ ഓരോ തെന്നിന്ത്യന്‍ ഭാഷയിലും ആരാകും ക്യൂനായി എത്തുകയെന്നറിയാനാണ് ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത്.
തമിഴില്‍ തൃഷയാണ് ക്യൂനില്‍ കങ്കണ റാണൗത്ത് ചെയ്ത വേഷം ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മറ്റു ഭാഷകളില്‍ ഏതൊക്കെ നടിമാരാകും ഈ വേഷം ചെയ്യുകയെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

റീമേക്ക് നായികയെ പ്രഖ്യാപിക്കാനായി യഥാര്‍ത്ഥ ക്യൂന്‍ കങ്കണ റാണൗത്ത് നേരിട്ടെത്തുമെന്നാണ് തമിഴകത്തുനിന്നുള്ള വിവരം. ത്യാഗരാജന്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന ചടങ്ങില്‍ കങ്കണ സൗത്ത് ഇന്ത്യന്‍ ക്യൂനിനെ പ്രഖ്യാപിക്കുമെന്ന് ത്യാഗരാജന്‍ പറഞ്ഞു.
റീമേക്കില്‍ റാണിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി തങ്ങള്‍ പലരെയും പരിഗണിക്കുന്നുണ്ടെന്നും കൃത്യമായ സമയത്ത് ആരാണ് ആറോള്‍ ചെയ്യുകയെന്നകാര്യം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
More from Filmibeat
queen kankana ranaut remake tyagarajan actress tamil ക്യൂന്‍ കങ്കണ റാണൗത്ത് ത്യാഗരാജന്‍ റീമേക്ക് ബോളിവുഡ് നടി തമിഴ്


Click it and Unblock the Notifications











