»   » കങ്കണയുടെ 'സൂപ്പര്‍ഗേള്‍' മോഹം പൂവണിഞ്ഞു

കങ്കണയുടെ 'സൂപ്പര്‍ഗേള്‍' മോഹം പൂവണിഞ്ഞു

Posted By:
Subscribe to Filmibeat Malayalam

അമാനുഷിക ശക്തിയുള്ള പെണ്‍കുട്ടിയായി അഭിനയിക്കണമെന്നൊക്കെ ഒത്തിരി ആഗ്രഹിച്ച നടിയാണ് കങ്കണ റാണട്ട്. എന്നാല്‍ ഇത്തരമൊരു വേഷം തന്നെ തേടിയെത്തുന്നതും കാത്ത് കുറച്ച് നാള്‍ ഈ താരമിരുന്നു. എന്തായായും സൂപ്പര്‍ഗേള്‍ ആകാനുള്ള ഭാഗ്യം ക്രിഷ് 3 കങ്കണയ്ക്ക് സമ്മാനിച്ചു. ക്രിഷ് ത്രീ മാത്രമല്ല ക്യൂന്‍, റിവോള്‍വര്‍ റാണി എന്നീ ചിത്രങ്ങളിലും അത്രുഗ്രന്‍ വേഷങ്ങള്‍ തന്നെയാണ് താരത്തിനുള്ളത്.

ക്രിഷ് 3 യില്‍ നെഗറ്റീവ് കഥാപാത്രമാണ് കങ്കണയുടേത്. റിവോള്‍വര്‍ റാണിയില്‍ ഒരു ഗ്യാങ്‌സറ്ററുടെ വേഷമാണ് കങ്കണയ്ക്ക്. ക്യൂനില്‍ നിഷ്ളങ്കായ ദില്ലിക്കാരിയുടെ വേഷത്തിലാണ് കങ്കണ. ക്യൂനില്‍ അന്തരിച്ച ബോളിവുഡ് നടി മര്‍ലിന്‍ മണ്‍റോയുടെ വേഷത്തില്‍ കങ്കണ അഭിനയിക്കുന്നുവെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ കങ്കണ ഇത് നിഷേധിച്ചു. ആഗ്രഹിച്ച വേഷങ്ങളെല്ലാം ഒരുമിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് കങ്കണ.

കങ്കണയുടെ ക്രിഷ്3 യിലെ ചില വിശേഷങ്ങള്‍ ഇതാ...

കങ്കണയുടെ 'സൂപ്പര്‍ഗേള്‍' മോഹം പൂവണിഞ്ഞു

ക്രിഷ് 3യില്‍ ദുഷ്ടകഥാപാത്രമായ കായയെ അവതരിപ്പിയ്ക്കുന്നത് കങ്കണയാണ്. കഥാപാത്രത്തിന്റെ വേഷധാരണവും കങ്കണയുടെ അഭിനയവും അവര്‍ക്ക് കൈയ്യടി നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്

കങ്കണയുടെ 'സൂപ്പര്‍ഗേള്‍' മോഹം പൂവണിഞ്ഞു

ആഗ്രഹിച്ച് പലവേഷങ്ങളും കൈയ്യെത്തും ദൂരത്തെത്തിയിട്ടും ലഭിയ്കാതെ പോകുന്ന അവസ്ഥ പല നായികമാര്‍ക്കും ഉണ്ട്. എന്നാല്‍ അല്‍പ്പം കാത്തിരുന്നിട്ടായാലും അവയെല്ലാം കങ്കണയെത്തേടിയെത്തി

കങ്കണയുടെ 'സൂപ്പര്‍ഗേള്‍' മോഹം പൂവണിഞ്ഞു

ക്രിഷ് 3യിലെ ദില്‍ തൂ ഹീ ബാത എന്ന ഗാനത്തില്‍ പോപ്പ് സ്റ്റാര്‍ ലേഡി ഗാഗയെ അനുസ്മരിപ്പിയ്ക്കുന്ന ലുക്കിലാണ് കങ്കണ.

കങ്കണയുടെ 'സൂപ്പര്‍ഗേള്‍' മോഹം പൂവണിഞ്ഞു

ക്രിഷ് 3യില്‍ കങ്കണയും ഹൃത്വിയ്ക്കും തമ്മിലുള്ള പ്രണയരംഗം

കങ്കണയുടെ 'സൂപ്പര്‍ഗേള്‍' മോഹം പൂവണിഞ്ഞു

തന്റെ പുതിയ ചിത്രമായ രാജ്ജോയില്‍ പതിനെട്ടുകാരനെ പ്രണയിക്കുന്ന ദേവദാസിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്

കങ്കണയുടെ 'സൂപ്പര്‍ഗേള്‍' മോഹം പൂവണിഞ്ഞു

വേറിട്ട ഒട്ടേറെ കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് പരീക്ഷണത്തിന് ഒരുങ്ങുകയാണ് കങ്കണ

English summary
Actress Kangna Ranaut always wanted to play characters with the qualities of a supergirl. She says her dream has come true thanks to her roles in forthcoming movies like Queen, Revolver Rani and Krrish 3

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam