»   » ഞങ്ങളിപ്പോഴും പ്രണയിച്ചുകൊണ്ടിരിയ്ക്കുകയാണ്; ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തി കനിഹ പറയുന്നു

ഞങ്ങളിപ്പോഴും പ്രണയിച്ചുകൊണ്ടിരിയ്ക്കുകയാണ്; ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തി കനിഹ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ ഇപ്പോള്‍ വിവാഹമോചനങ്ങളുടെ സീസണാണ്. അമല പോളും ദിവ്യ ഉണ്ണിയുമൊക്കെ യാതൊരു കൂസലുമില്ലാതെ വിവാഹ മോചനം നേടി. അക്കൂട്ടത്തില്‍ ചില വ്യാജ വാര്‍ത്തകളും പ്രചരിച്ചു.

കനിഹയും വിവാഹ മോചിതയാകുന്നോ... ആരാധകര്‍ ഞെട്ടി!!

നടി കനിഹയും ഭര്‍ത്താവും വേര്‍പിരിയാന്‍ പോകുന്നു എന്നായിരുന്നു വാര്‍ത്തകള്‍. കാരണം വ്യക്തമാക്കാതെ തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഇപ്പോള്‍ ഫേസ്ബുക്കിലൂടെ വാര്‍ത്തയോട് പ്രതികരിക്കുകയാണ് കനിഹ.

ഞങ്ങളിപ്പോഴും പ്രണയിച്ചുകൊണ്ടിരിയ്ക്കുകയാണ്.

എട്ട് വര്‍ഷം മുമ്പ് എങ്ങിനെയായിരുന്നോ അതുപോലെ തന്നെ, ഇപ്പോള്‍ തങ്ങള്‍ പ്രണയിച്ചുകൊണ്ടിരിയ്ക്കുകയാണെന്ന് കനിഹ പറയുന്നു. അഞ്ച് വയസ്സുള്ള മകനൊപ്പം സന്തോഷകരമായ കുടുംബം നയിക്കുകയാണ് ഞങ്ങള്‍.

പ്രണയത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍

ദയ് ചെയ്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത് നിര്‍ത്തുക. പ്രണയത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതെ, ഞാന്‍ എന്റെ ഭര്‍ത്താവ് ശ്യാമുമായി പ്രണയത്തിലാണ്- കനിഹ എഴുതി.

കനിഹയുടെ കുടുംബ ജീവിതം

2008 ലാണ് യുഎസ് ബെയ്‌സ്ഡ് സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ശ്യാം രാധാകൃഷ്ണനും കനിഹയും തമ്മിലുള്ള വിവാഹം നടന്നത്. 2010 ല്‍ സായി ഋഷി പിറന്നു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയോടെയാണ് കനിഹ അഭിനയം തുടരുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് കാണണ്ടേ

വിവാഹ മോചന വാര്‍ത്തയോട് കനിഹ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം കനിഹ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം

English summary
Kaniha divorce rumours: 'We're still crazy in love,' actress responds to fake reports
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam