കാക്കി അണിയാനൊരുങ്ങി കനിഹ
വ്യത്യസ്തമായ വേഷത്തില്‍ കനിഹ വീണ്ടുമെത്തുന്നു. ഇത്തവണ പൊലീസ് ഓഫീസറുടെ വേഷമാണ് കനിഹയ്ക്ക്. മജീദ് മാശേരി സംവിധാനം ചെയ്യുന്ന ഇഡയറി എന്ന സിനിമയിലാണ് കനിഹ പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്നത്
സിനിമയില്‍ മീര നന്ദ എന്ന ഡെപ്യൂട്ടി പൊലീസ് കമ്മിഷണറെയാണ് കനിഹ അവതരിപ്പിക്കുന്നത്. ഒരു നര്‍ത്തകിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന കനിഹയ്ക്ക് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പുരുഷനായി മാറേണ്ടി വരുന്നതും തുടര്‍ന്നാണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്.

ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന രുദ്രസിംഹാസനം എന്ന സിനിമയാണ് കനിഹയുടേതായി ഉടന്‍ പുറത്തിറങ്ങുന്നത്. സുരേഷ് ഗോപി നായകനാവുന്ന ഈ സിനിമയില്‍ ഹൈമവതി എന്ന കഥാപാത്രത്തെയാണ് കനിഹ അവതരിപ്പിക്കുന്നത്.
അഞ്ചു വര്‍ഷത്തിനു ശേഷം സുരേഷ് ഗോപിയും കനിഹയും ഒന്നിക്കുന്ന ചിത്രമാണ് രുദ്രസിംഹാസനം . ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന സിനിമയിലാണ് ഇരുവരും ഇതിനു മുന്‍പ് അഭിനയിച്ചത്.


Click it and Unblock the Notifications