»   » തമിഴ്‌നാട്ടിലെ വെള്ളപൊക്കത്തില്‍പ്പെട്ട് സിനിമാ താരം കനിഹയും

തമിഴ്‌നാട്ടിലെ വെള്ളപൊക്കത്തില്‍പ്പെട്ട് സിനിമാ താരം കനിഹയും

Posted By:
Subscribe to Filmibeat Malayalam

തമിഴ്‌നാട്ടിലെ കനത്ത മഴയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവരുടെ കൂട്ടത്തില്‍ കനിഹയും. നടി കനിഹ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. വീടിന് ചുറ്റും വെള്ളമാണ്. പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ് തങ്ങള്‍ക്കിപ്പോഴെന്നും കനിഹ ഫേസ്ബുക്കില്‍ കുറിച്ചു.

പത്ത് ദിവസമായി കുട്ടികള്‍ സ്‌കൂളില്‍ പോലും പോകാതെ വീടിനുള്ളില്‍ തന്നെയാണ്. ആരോട് പരാതിപ്പെട്ടാല്‍ ഈ അവസ്ഥ പരിഹരിക്കാന്‍ പറ്റുമെന്ന് തനിയ്ക്കറിയില്ലെന്നും കനിഹ പറയുന്നു.

kaniha

കുട്ടികളെ ഇങ്ങനെ വീടിനുള്ളില്‍ പിടിച്ചിടുന്നതിലും മനസ്സ് അനുവദിക്കുന്നുമില്ല. എന്തായാലും കുട്ടികളും അവസ്ഥകള്‍ കണ്ടറിഞ്ഞ് സഹകരിക്കുന്നുണ്ട്. അതുക്കൊണ്ട് തന്നെ ആ വിഷമം അലട്ടുന്നില്ലെന്നും കനിഹ പറഞ്ഞു.

തോരാതെ പെയ്യുന്ന ഈ കനത്ത മഴയിലും വെള്ളം പൊക്കത്തിലും തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 70 കഴിഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ പെയ്ത ന്യൂനമര്‍ദ്ദമാണ് തമിഴ്‌നാട്ടിലെ വെള്ളപൊക്കത്തിന് കാരണം.

There's knee deep water outside our homes...kids have been indoors past 10 days..what do we do..can't keep cribbing and complaining right??..sail boats...morning happiness with kids..

Posted by Kaniha on Monday, November 16, 2015
English summary
Kaniha family sffering flood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam