മോഹിച്ച് മോഹിച്ച് ഒടുവില്‍ കനിഹ ടാറ്റൂ ചെയ്തു
മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കനിഹ. ജയറാം നായകനായ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് കനിഹ മലയാളികളുടെ പ്രിയതാരമായി മാറിയത്. പിന്നീട് പഴശ്ശിരാജ പോലുള്ള പല ചിത്രങ്ങളിലൂടെയും മികച്ച വേഷങ്ങള്‍ ചെയ്ത് കനിഹ മലയാളത്തില്‍ സ്വന്തമായ ഇടം നേടിയെടുത്തു. ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന മഞ്ജു വാര്യര്‍ ചിത്രത്തിലും കനിഹ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കനിഹ തന്റെ ജീവിതത്തിലെ കുറേനാളുകളായുള്ള വലിയൊരു മോഹാം സാക്ഷാത്കരിച്ചിരിക്കുകയാണ്. ശരീരത്തില്‍ ഒരു ടാറ്റൂ പതിയ്ക്കണമെന്ന ആഗ്രഹമാണ് കനിഹ സഫലീകരിച്ചിരിക്കുന്നത്. ഇക്കാര്യം ഫോട്ടോസഹിതം ഫേസ്ബുക്കിലൂടെ താരം എല്ലാവരെയും അറിയിക്കുകയും ചെയ്തു.

കുറേനാളായി ഒരു ടാറ്റൂ പതിയ്ക്കാനുള്ള ആഗ്രഹവുമായി നടക്കുകയായിരുന്നു കനിഹ. പക്ഷേ എന്ത് ചിത്രം പച്ചകുത്തും എന്നത് വലിയ സംശയമായിരുന്നു. പേരിന് എന്തെങ്കിലും ഒന്ന് പച്ചകുത്താന്‍ കനിഹയ്ക്ക ഇഷ്ടമായിരുന്നില്ല. ഒടുവില്‍ കനിഹ പച്ചകുത്താനുള്ള ഡിസൈന്‍ കണ്ടുപിടിച്ചു. അമ്മയുംകുഞ്ഞും ചേര്‍ന്നുള്ള ചിത്രമാണ് കനിഹ പച്ചകുത്തിയിരിക്കുന്നത്.
എന്തായാലും കാത്തുകാത്തിരുന്ന് കനിഹ കണ്ടെത്തിയ ഡിസൈന്‍ ഒട്ടും മോശമായിട്ടില്ല. മനസിനിണങ്ങിയൊരു ടാറ്റൂ പതിച്ചതില്‍ താന്‍ ഏറെ സന്തുഷ്ടയാണെന്ന് കനിഹ പറയുന്നു. തന്റെ വലതുകയ്യിലാണ് താരം ടാറ്റൂ പതിച്ചിരിക്കുന്നത്.


Click it and Unblock the Notifications











