സ്പിരിറ്റില്‍ ലാലിനൊപ്പം കനിഹ

നേരത്തെ ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നെങ്കിലും ലാലിന്റെ സഹോദരിയുടെ വേഷമായിരുന്നു കനിഹ അവതരിപ്പിച്ചത്. എന്നിട്ടും എന്ന ക്യാമ്പസ് ചിത്രത്തിലൂടെ മലയളാത്തില്‍ അരങ്ങേറിയ കനിഹയെ ശ്രദ്ധയേയാക്കിയത് മമ്മൂട്ടി നായകനായ പഴശ്ശിരാജയായിരുന്നു.
ചിത്രത്തില്‍ പഴശ്ശിയുടെ ഭാര്യാവേഷമായിരുന്നു കനിഹയ്ക്ക്. ഇതിന് പിന്നാലെയെത്തിയ സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത നടിയ്ക്ക് ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തു.
മമ്മൂട്ടി-ലാല്‍ ടീമിന്റെ കോബ്രയില്‍ നായികയായതിന് പിന്നാലെയാ് മോഹന്‍ലാല്‍ ചിത്രത്തിലേക്കും കനിഹയ്ക്ക് ക്ഷണം ലഭിച്ചിരിയ്ക്കുന്നത്.


Click it and Unblock the Notifications