കനിഹയ്ക്ക് നൃത്തമെന്നാല്‍ പേടിയാണ്
അഭിനയിക്കുന്നതിനെക്കാള്‍ പാടാണ് പാട്ട് രംഗത്ത് നൃത്തം ചെയ്യലെന്ന് ദിലീപ് ഒരിക്കല്‍ പറഞ്ഞിരുന്നു. മമ്മൂട്ടി ഉല്‍പ്പടെയുള്ള താരങ്ങള്‍ക്ക് പാട്ട് രംഗമെന്നാല്‍ ഇത്തിരി കഷ്ടപ്പാട് തന്നെയാണ്. ആടിപ്പാടുക പ്രയാസം തന്നെ. കനിഹയും പാട്ട് രംഗങ്ങളെ ഭീതിയോടെയാണ് കാണുന്നത്.
'മൈലാഞ്ച് മൊഞ്ഞുള്ള വീട്' എന്ന പുതിയ ചിത്രത്തിലെ പാട്ടും ഡാന്‍സുമാണ് ഇപ്പോള്‍ കനിഹ പേടിയോടെയാണെങ്കിലും ചെയ്തു തീര്‍ത്തത്. 'ഞാനെത്രമാത്രം ഭീതിയോടെയാണ് പാട്ട് രംഗത്ത് അഭിനയിക്കുന്നതെന്നോ. പക്ഷെ ബൃന്ദ മാസ്റ്റര്‍ക്കൊപ്പമായതുകൊണ്ട് തമാശയായിരുന്നു' എന്ന് കനിഹ ഫേസ്ബുക്കില്‍ എഴുതി.

ഭാഗ്യദേവത, ബിഗ് ഫാദര്‍, പഴശ്ശിരാജ, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങിയ കുടുംബ ചിത്രങ്ങളില്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ കനിഹയ്ക്ക് അധികം നൃത്തം ചെയ്യേണ്ട രംഗങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ 'മോഹം കൊണ്ടാല്‍...' എന്ന് തുടങ്ങുന്ന ഗാനരംഗത്ത് കനിഹ മനോഹരമായി നൃത്തം ചെയ്തിട്ടുണ്ട്.
ഭാഗ്യദേവത, ബിഗ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയറാമും കനിഹയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മൈലാഞ്ചി മൊഞ്ചുള്ള വീട്. ഇവര്‍ക്കൊപ്പം ആസിഫ് അലിയും മീരനന്ദനും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നു.
ഉദയകൃഷ്ണ- സിബി കെ തോമസ് കൂട്ടു കെട്ട് എഴുതുന്ന കഥയും തിരക്കഥയും സംവിധാനം ചെയ്യുന്നത് നവാഗതനായ ബെന്നി തോമസാണ്. റെഡ് റോസ് ഫിലിംസിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











