മോഹന്‍ലാലിന്റെ നായികയായി കനിഹ വീണ്ടുമെത്തുന്നു, സന്തോഷം പങ്കുവെച്ച് താരം, പോസ്റ്റ് വൈറലാവുന്നു!
ചെറിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിക്കുമ്പോള്‍ ഇവരോടൊടൊപ്പം താനുമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കനിഹ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. മോഹന്‍ലാലിനോടൊപ്പം കാറിലിരിക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ലെനയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുള്ളത്. ലണ്ടനില്‍ വെച്ച് ചിത്രത്തിന് തുടക്കമായെന്നുള്ള വാര്‍ത്ത കഴിഞ്ഞുദിവസം പുറത്തുവന്നിരുന്നു. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ബിലാത്തിക്കഥയുമായാണ് ഇവരെത്തുന്നതെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് മാറ്റി സ്വന്തം തിരക്കഥയുമായി സിനിമയൊരുക്കാന്‍ രഞ്ജിത്ത് തീരുമാനിക്കുകയായിരുന്നു. അനു സിത്താരയൊഴികെയുള്ള താരങ്ങളെല്ലാം ചിത്രത്തിനായി ഒരുമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സ്പിരിറ്റ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനും രഞ്ജിത്തിനുമൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് കനിഹ. ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിച്ചിരുന്നു. മൂന്നാമത്തെ തവണയാണ് താന്‍ മോഹന്‍ലാലിനൊപ്പം ഒരുമിച്ചെത്തുന്നതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടി നായകനായെത്തിയ അബ്രഹാമിന്റെ സന്തതികളാണ് കനിഹയുടെയതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രം ജൂണ്‍ 14ന് തിയേറ്ററുകളിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതേ ദിവസം തന്നെയാണ് മോഹന്‍ലാലിന്റെ നീരാളിയും റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications











