സുരേഷ് ഗോപിയുടെ നായിക ആകാന്‍ കനിഹ വീണ്ടും
സുരേഷ് ഗോപിയുടെ നായിക ആയി വീണ്ടും കനിഹ എത്തുന്നു. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആണ് ഈ താര ജോഡികള്‍ വീണ്ടും ഒന്നിക്കുന്നത്. രുദ്രസിംഹാസനം എന്ന ചിത്രത്തില്‍ ആണ് അഞ്ചു വര്‍ഷത്തിനു ശേഷം സുരേഷ് ഗോപിയും കനിഹയും ഒന്നിക്കുന്നത്.
ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന സിനിമയിലാണ് ഇരുവരും ഇതിനു മുന്‍പ് ഭാര്യയും ഭര്‍ത്താവുമായി വേഷം അണിഞ്ഞത്. സുനില്‍ പരമേശ്വരന്റെ തിരക്കഥയില്‍ ആണ് രുദ്രസിംഹാസനം ഒരുങ്ങുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു വ്യത്യസ്തമായ വേഷം ആയിരിക്കും സുരേഷ് ഗോപി അണിയാന്‍ പോകുന്നത്.

രുദ്രസിംഹന്‍ എന്ന കഥാപാത്രത്തെ ആണ്് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹൈമാവതിയെന്ന കഥാപാത്രവും ആയാണ് കനിഹ എത്തുക. നിക്കി ഗില്‍റാണിയെ ആയിരുന്നു ആദ്യം നായിക ആയി തെരഞ്ഞെടുത്തത്. പിന്നീട് മാറ്റുകയായിരുന്നു. നെടുമുടി വേണു, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കും. അടുത്തവര്‍ഷം ജനുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
ഒറ്റപ്പാലം ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സലാം കശ്മീര്‍, അപ്പോത്തിക്കരി,ഡോള്‍ഫിന്‍ എന്നീ ചിത്രത്തിനുശേഷം ആണ് സുരേഷ് ഗോപി രുദ്രസിംഹാസനത്തില്‍ അഭിനയിക്കാന്‍ പോകുന്നത്. മൈ ഗോഡ് ആണ് ഇപ്പോള്‍ സുരേഷ് ഗോപി അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം.


Click it and Unblock the Notifications











