ഫേസ്ബക്കിലെ സദാചാരക്കാര്‍ക്ക് കനിഹയുടെ ചുട്ടമറുപടി
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് വന്ന കമന്റ് അതിര് കടന്നപ്പോള്‍ മറുപടിയുമായി കനിഹ രംഗത്ത്. കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ എടുത്ത ഒരു ഫോട്ടോയാണ് കനിഹ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഷോര്‍ട്ട് ധരിച്ച കനിഹയെ സ്ത്രീകളുള്‍പ്പടെ പലരും ഫേസ്ബുക്കില്‍ വിമര്‍ശിച്ചു.
വിമര്‍ശനം അതിര് കടന്നപ്പോള്‍ മറ്റൊരു സ്റ്റാറ്റസിട്ട് ഫേസ്ബുക്കിലെ സദാചാരക്കാര്‍ക്ക് കനിഹ ചുട്ട മറുപടി നല്‍കി. താനൊരു സ്വതന്ത്ര വ്യക്തിയാണെന്നും മതിയായ മൂല്യങ്ങള്‍ തനിക്കുണ്ടെന്നും കനിഹ പറയുന്നു.

ചിലര്‍ പറയുന്നു, നിങ്ങളൊരു നല്ല സ്ത്രീയാണെന്നാണ് കരുതിയിരുന്നത്. പക്ഷെ ഈ ചിത്രം കണ്ടതുമുതല്‍ അത് മാറിയെന്ന്. സത്യമോ എന്ന് കനിഹ ചോദിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രായത്തെ കുറിച്ച് ബോധ്യമില്ലേ, എന്നിട്ടാണോ ഷോര്‍ട്‌സ് ഇട്ടതെന്നാണ് ഒരു സ്ത്രീയുടെ ചോദ്യം. അതിന് കനിഹ മറുപടി നല്‍കുന്നത് ഇങ്ങനെ; ഷോര്‍ട്‌സില്‍ ഞാന്‍ വളരെ കംഫര്‍ട്ടബ്ള്‍ ആണ്. വളരെ മുമ്പ് മുതല്‍ ഞാന്‍ ഷോര്‍ട് ധരിക്കുന്നുണ്ട്. അമ്പതാം വയസ്സിലും അത് ധരിക്കുന്നതില്‍ മടയില്ല.
ഒരു ബീച്ചല്‍ അവധി ആഘോഷിക്കുമ്പോഴും ഞാന്‍ സാരി ചുറ്റണോ എന്നാണ് കനിഹയുടെ മറു ചോദ്യം. നിങ്ങളൊരു അമ്മയല്ലേ എന്നാണ് മറ്റൊരു മഹാന്‍ ഫേസ്ബുക്കില്‍ ചോദിച്ചിരിക്കുന്നത്. അതിനും കനിഹയ്ക്ക് വ്യക്തമായ മറുപടിയുണ്ട്. ആ ബോധം തനിക്ക് നല്ലതുപോലെ ഉണ്ടെന്നും, തന്റെ മകനെ ഇടുങ്ങിയ ഇത്തരം ചിന്താഗതികള്‍ പഠിപ്പിക്കില്ലെന്നും കനിഹ പറയുന്നു. സ്ത്രീകളെ എങ്ങിനെ ബഹുമാനിക്കണം എന്ന് പഠിപ്പിക്കും- കനിഹയുടെ പോസ്റ്റ് മുഴുവന്‍ വായിക്കൂ.


Click it and Unblock the Notifications