സുരേഷ് ഗോപിയുടെ ഭാര്യയാകാനുള്ള പ്രായം നിക്കി ഗില്‍റാനിക്കില്ല!
'രുദ്രസിംഹാസനം' എന്ന ചിത്രത്തില്‍ നിക്കി ഗില്‍റാനിയ്ക്ക് പകരം കനിഹ സുരേഷ് ഗോപിയ്ക്ക് നായികയാകുന്നു എന്ന വാര്‍ത്തകള്‍ വന്നത് കഴിഞ്ഞ ദിവസമാണ്. നേരത്തെ 'മൈ ഗോഡ്' എന്ന ചിത്രത്തില്‍ മിയ ജോര്‍ജ് സുരേഷ് ഗോപിയ്ക്ക് നായികയാകാമെന്ന് പറഞ്ഞു. പിന്നീട് മിയ മാറി ഹണി റോസായി. ഇപ്പോഴിതാ നിക്കിയും മാറിയിരിക്കുന്നു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
മറ്റ് ഷൂട്ടിങുമായി തിരക്കുള്ളതുകൊണ്ടാണ് മിയ മൈ ഗോഡില്‍ നിന്ന് മാറിയത്. പക്ഷെ ഇപ്പോള്‍ നിക്കിയ്ക്ക് വിഷയമായിരിക്കുന്നത് വസ്സാണത്രെ. 'പ്രെയിസ് ദി ലോര്‍ഡ്' എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷിബു ഗംഗാധരന്‍ ഒരുക്കുന്ന രുദ്ര സിംഹാസനം എന്ന ചിത്രത്തില്‍ നിന്നാണ് നിക്കി ഗില്‍റാണിയെ മാറ്റി കനിഹയെ നായികയായി തീരുമാനിച്ചിരിക്കുന്നത്. കാരണം തേടിപ്പോയപ്പോഴാണ് ആ സത്യം മനസ്സിലായത്.

സുരേഷ് ഗോപി അവതരിപ്പിക്കുന്ന രുദ്ര സിംഹന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യാ വേഷമാണ് നിക്കിയ്ക്കു പറഞ്ഞു വച്ചിരുന്നത്. ബിജു മേനോന് നായികയായ നിക്കിയക്ക്, സുരേഷ് ഗോപിയുടെയും നായികയാകാം എന്ന തോന്നലാവാം അണിയറ പ്രവര്‍ത്തകരെ ആദ്യം നിക്കിയെ സുരേഷ് ഗോപിയ്ക്ക് വേണ്ടി പരിഗണിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ കഥയോടടുത്തപ്പോഴാണ് മനസ്സിലായാത് സുരേഷ് ഗോപിയുടെ ഭാര്യയുടെ വേഷം കെട്ടാനുള്ള പ്രായം നിക്കിയ്ക്ക് ആയിട്ടില്ലെന്ന്.
അങ്ങിനെയാണ് കനിഹയെ തീരുമാനിക്കുന്നത്. കനിഹയും സുരേഷ് ഗോപിയും നേരത്തെ ജോഷി സംവിധാനം ചെയ്ത 'ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ്' എന്ന ചിത്രത്തില്‍ ഭാര്യാ - ഭര്‍ത്താക്കന്മാരായി അഭിനയിച്ചിട്ടുണ്ട്. സുനില്‍ പരമേശ്വരാണ് രുദ്ര സിംഹാസനത്തിന് തിരക്കഥയൊരുക്കുന്നത്. നെടുമുടി വേണുവും സുധീര്‍ കരമനയുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങള്‍.


Click it and Unblock the Notifications











