തടി കുറയ്ക്കാന്‍ ഒരു എളുപ്പവഴിയുമില്ല; കനിഹ കഠിന പരിശ്രമത്തിലാണ്
ഞാനൊരു ഭക്ഷണ പ്രിയയാണെന്ന് കനിഹ തന്നെ പറയുന്നു. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. ഭക്ഷണത്തോടുള്ള പ്രണയം മൂത്ത് ഇങ്ങനെ കഴിച്ചു കൊഴുത്താല്‍ ശരിയാകുമോ, അതും അറിയപ്പെടുന്ന ഒരു നടി.
കനിഹ ഇപ്പോഴും മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാള്‍ തന്നെയാണ്. മോഹന്‍ലാലിനൊപ്പം ആയാലും മമ്മൂട്ടിയ്‌ക്കൊപ്പമായാലും സുരേഷ് ഗോപിയ്‌ക്കൊപ്പമായാലും ജയറാമിനൊപ്പമായാലും നല്ല ജോഡി തന്നെയാണ് കനിഹ. അതുകൊണ്ട് തന്നെ ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കേണ്ടതുണ്ട്.

ഇപ്പോള്‍ തടി കുറയ്ക്കാനുള്ള കഠിന ശ്രമത്തിലാണ് കനിഹ. ഒരാഴ്ച ഭക്ഷണം ക്രമീകരിച്ചും ജിമ്മില്‍ പോയും വര്‍ക്കൗട്ട് ചെയ്ത ശേഷമുള്ള റിസള്‍ട്ട് ഫോട്ടോ സഹിതം കനിഹ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് മുകളില്‍ കാണുന്നത്.
തന്നെ പോലെ ഭക്ഷണ പ്രിയയായ ഒരാള്‍ക്ക് ഇഷ്ട ഭക്ഷണം മുന്നില്‍ കാണുമ്പോള്‍ പിടിച്ചു നില്‍ക്കുക പ്രയാസമാണ്. എന്നിരിക്കലും ഞാനതിന് ശ്രമിച്ചു. തടി കുറയ്ക്കാന്‍ ഒരു ഷോര്‍ട്ട് കട്ടുമില്ലെന്ന സത്യത്തില്‍ ഞാനും വിശ്വസിയ്ക്കുന്നു. ഒരാഴ്ച ഞാനതിന് വേണ്ടി പരിശ്രമിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് കനിഹ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്.


Click it and Unblock the Notifications