»   »  മമ്മൂട്ടിയും ഒരു കാരണമാണ്, എബ്രഹാമിന്റെ സന്തതികളെ കുറിച്ച് കനിഹ

മമ്മൂട്ടിയും ഒരു കാരണമാണ്, എബ്രഹാമിന്റെ സന്തതികളെ കുറിച്ച് കനിഹ

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടി പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. എബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. കനിഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നത്.

ഇത് അഞ്ചാം തവണയാണ് കനിഹയും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കുന്നത്. കഥാപാത്രത്തിന്റെ പ്രാധാന്യം കൂടാതെ, മമ്മൂട്ടി നായികനാകുന്നു എന്നതും താന്‍ ഈ ചിത്രമേറ്റെടുക്കാന്‍ കാരണമാണെന്ന് കനിഹ പറയുന്നു.


കുഞ്ചാക്കോ ബോബന്റെ ഈ നായിക ശക്തിമാനിലെ വില്ലന്‍ കില്‍വിഷിന്റെ മകളാണെന്ന് അറിയാമോ??


ബ്രേക്കിലായിരുന്നു

കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ സിനിമാ ലോകത്ത് നിന്ന് ചെറിയ ഇടവേള എടുത്ത് വിട്ടുനില്‍ക്കുകയായിരുന്നു. സ്വന്തമായി ആരംഭിച്ച വ്യവസായത്തിലായിരുന്നു ശ്രദ്ധ.


നല്ല അവസരങ്ങള്‍ക്ക് വേണ്ടി

മാത്രമല്ല, നല്ല അവസരങ്ങള്‍ക്കായി കാത്തിരിയ്ക്കുകയായിരുന്നു. വലിച്ച് വാരി ചിത്രങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ല. ആകര്‍ഷിക്കുന്ന കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ചെയ്യാം എന്ന നിലയില്‍ കാത്തിരുന്നു. കാത്തിരിക്കാന്‍ ഞാന്‍ ശീലിച്ചു.


ഭാഗ്യവതി

ഒരു ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് എബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ഈ കഥാപാത്രത്തിന് വേണ്ടി എന്നെ തന്നെ സമീപിച്ചത് ഭാഗ്യമായി കാണുന്നു.


മമ്മൂട്ടി കാരണം

കഥാപാത്രത്തിന്റെ പ്രാധാന്യം എന്നതിനപ്പുറം, മമ്മൂട്ടി നായകനാകുന്നു എന്ന കാരണവുമുണ്ട് ഈ ചിത്രത്തില്‍ ഞാന്‍ കരാറ് ചെയ്യാന്‍- കനിഹ പറഞ്ഞു.


ജനുവരി നല്ല തുടക്കം

ജനുവരി രണ്ടാം ആഴ്ച ഞാന്‍ ടീമിനൊപ്പം ജോയിന്‍ ചെയ്യും. എന്നെ സംബന്ധിച്ച് 2018 നല്ല തുടക്കമാണ്. എബ്രഹാമിന്റെ സന്തതികള്‍ കൂടാതെ രഞ്ജിത്തിന്റെ 'ബിലാത്തിക്കാ' എന്ന ചിത്രത്തിലും കരാറ് ചെയ്തിട്ടുണ്ട്. ലണ്ടനിലാണ് സിനിമയുടെ ഷൂട്ടിങ്.


കനിഹയും മമ്മൂട്ടിയും

പഴശ്ശിരാജ എന്ന ചിത്രത്തിന് വേണ്ടിയാണ് കനിഹയും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചത്. പിന്നീട് ബാവൂട്ടിയുടെ നാമത്തില്‍, കോബ്ര, ദ്രോണ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.


English summary
Actress Kaniha who played Kaitheri Makkam, the queen of Pazhassi Raja, in Mammootty's epic movie Kerala Varma Pazhassi Raja is all excited to join the actor again in Abrahaminte Santhathikal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X