തന്നോടൊപ്പം അഭിനയിക്കാൻ സ്റ്റൂൾ ഉപയോഗിച്ചു! പൊക്കമൊരു പ്രശ്നമായിരുന്നു, ആ നടനെക്കുറിച്ച് കനിഹ

ഉയരത്തിന്റെ കാര്യത്തിൽ മലയാളത്തിൽ തനിയ്ക്ക് ഇത്തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വന്നിരുന്നില്ല.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കനിഹ. മലയാളത്തിലെ മുൻനിര നായകന്മാരായ മോഹൻലാൽ, മമ്മൂട്ടി, സുരോഷ് ഗോപി, ജയറാം എന്നിവരോടൊപ്പം അഭിനയിക്കാൻ കനിഹയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തെ പോലെ തന്നെ തമിഴിലും lതാരത്തിന് ഏറെ ആരാധകരുണ്ട്. ചേരൻ സ്നേഹ, ഗോപിക എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഓട്ടോഗ്രാഫ് കനിഹ യ്ക്ക് തമിഴിൽ മികച്ച പ്രതികരണം നേടികൊടുത്ത ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെ താരത്തിന് മികച്ച പ്രേക്ഷക ശ്രദ്ധ തമിഴിൽ ലഭിച്ചിരുന്നു. കൂടാതെ തെന്നിന്ത്യൻ സിനിമകളുടെ ഭാഗമാകാനും ഇവർക്ക് സാധിച്ചിട്ടുണ്ട്.

kaniha

ഇപ്പോഴിത തമിഴിൽ ഏറെ പ്രേക്ഷക ശ്രദ്ധ ലഭിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഒരു രസകരമായ സംഭവമാണ് താരം തുറന്നു പറ‍ഞ്ഞിരിക്കുകയാണ്. ചിത്രത്തിൽ തന്റെ ഉയരം ഒരു പ്രശ്നമായിരുന്നത്രേ. ചേരനായിരുന്നു കനിഹയുടെ ജോഡി. അദ്ദേഹത്തിനെക്കാൾ ഉയരം കനിഹയ്ക്കുണ്ടായിരുന്നു. അതിനാൽ ചിത്രീകരണ സമയത്ത് സ്റ്റൂൾവെച്ചായിരുന്നു തന്നോടൊപ്പം അഭിനയിച്ചതെന്ന് താരം പറഞ്ഞു.

അതേസമയം അജിത്, മാധവൻ എന്നിവർക്ക് തന്റെ അത്രയും ഉയരമുണ്ടായിരുന്നു. അതിനാൽ അവരുമായി അഭിനയിക്കുമ്പോൾ അത്ര പ്രശ്നം ഉണ്ടായിരുന്നില്ല. ക്യാമറ അഡ്ജസ്റ്റ് ചെയ്താണ് കാണിച്ചത്. എന്നാൽ മലയാളത്തിൽ തനിയ്ക്ക് ഇത്തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വന്നിരുന്നില്ല. ഒപ്പം അഭിനയിച്ച് താരങ്ങൾക്കൊക്കെ തന്നേക്കാൾ ഉയരമുണ്ടായിരുന്നു. എന്നാൽ ഇന്ന് സിനിമയിൽ ഉയരത്തിന്റെ കാര്യം പ്രശ്നമായി നരുന്നില്ലെന്നും കനിഹ കൂട്ടിച്ചേർത്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X