»   » വിവാഹം കഴിഞ്ഞെന്ന് കരുതി ജോലി രാജിവയ്ക്കണോ?

വിവാഹം കഴിഞ്ഞെന്ന് കരുതി ജോലി രാജിവയ്ക്കണോ?

Posted By:
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞാല്‍ പല നായികമാരും അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവരാറില്ല. ചുരുക്കം ചിലര്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒന്ന് വന്ന് മുഖം കാണിച്ച തിരിച്ച് പോകും. എന്നാല്‍ കനിഹ അക്കാര്യത്തില്‍ തികച്ചും വ്യത്യസ്തയാണ്. ഭാര്യയും അമ്മയുമെല്ലാമായിട്ടും കനിഹ ഇപ്പോഴും തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായി തന്നെ തുടരുന്നു.

അക്കാര്യത്തെ കുറിച്ച് ചോദിക്കുമ്പോള്‍ കനിഹ പറയുന്നത് തനിക്ക് സിനിമ ഒരു പാഷനാണെന്നാണ്. വിവാഹം കഴിഞ്ഞെന്ന് കരുതി ജോലി ഉപേക്ഷിക്കണോ. സിനിമ എന്റെ ജോലിയാണ്. വിവാഹം കഴിഞ്ഞും ഞാനെന്റെ ജോലി തുടരുന്നെന്നുമാത്രം.

കനിഹയുടെ അഭിനയ ജീവിതത്തെ കുറിച്ച് ഈ ചിത്രങ്ങളിലൂടെ കൂടുതലറിയാം.

വിവാഹം കനിഹയ്ക്ക് ജോലിയില്‍ തടസ്സമല്ല

മലയാളത്തിലും തമിഴിലും കനിഹ എന്നും തെലുങ്കില്‍ ശ്രാവന്തി എന്നും അറിയപ്പെടുന്ന ഈ തെന്നിന്ത്യന്‍ താരത്തിന്റെ യഥാര്‍ത്ഥ പേര് ദിവ്യ വെങ്കടസുബ്രഹ്മണ്യം എന്നാണ്.

വിവാഹം കനിഹയ്ക്ക് ജോലിയില്‍ തടസ്സമല്ല

1990ലെ മിസ് മധുരയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 2001ല്‍ മിസ് ചെന്നൈ മത്സരത്തില്‍ രണ്ടാം സ്ഥാനവും ഈ സുന്ദരിക്ക് സ്വന്തം

വിവാഹം കനിഹയ്ക്ക് ജോലിയില്‍ തടസ്സമല്ല

സൂസി ഗണേശിന്റെ ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രമാണ് കനിഹയുടെ ആദ്യ സിനിമ

വിവാഹം കനിഹയ്ക്ക് ജോലിയില്‍ തടസ്സമല്ല

കന്നടയില്‍ അണ്ണനരു എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാത്.

വിവാഹം കനിഹയ്ക്ക് ജോലിയില്‍ തടസ്സമല്ല

പഴശ്ശിരാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയതോടെയാണ് കനിഹ മലയാളികള്‍ക്ക് പരിചിതയായത്.

വിവാഹം കനിഹയ്ക്ക് ജോലിയില്‍ തടസ്സമല്ല

അഭിനയത്തിന് പുറമെ കനിഹ ഒരു അവതാരിക കൂടിയാണ്. സണ്‍ ടിവി, സ്റ്റാര്‍ വിജയ് എന്നീ തമിഴ് ചാനലുകളില്‍ അവതാരികയായിരുന്നു

വിവാഹം കനിഹയ്ക്ക് ജോലിയില്‍ തടസ്സമല്ല

തമിഴില്‍ മനീലിയ, സച്ചീന്‍, സധ എന്നി നടിമാര്‍ക്ക് കനിഹ ശബ്ദം നല്‍കിയിട്ടുണ്ട്.

വിവാഹം കനിഹയ്ക്ക് ജോലിയില്‍ തടസ്സമല്ല

ആദ്യ ചിത്രമായ ഫൈവ് സ്റ്റാറിന് വേണ്ടി കനിഹ പിന്നണി ഗാനരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിവാഹം കനിഹയ്ക്ക് ജോലിയില്‍ തടസ്സമല്ല

പഴശ്ശിരാജ, ദ്രോണ, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയുടെ നായികയായി കനിഹ തകര്‍ത്തു.

വിവാഹം കനിഹയ്ക്ക് ജോലിയില്‍ തടസ്സമല്ല

പഴശ്ശിരാജ എന്ന ചിത്രത്തിലെ കൈതേരി മാക്കം എന്ന പഴശ്ശിയുടെ നായികയായി കനിഹ ഏറെ ശ്രദ്ധിക്കപ്പെട്ടു

വിവാഹം കനിഹയ്ക്ക് ജോലിയില്‍ തടസ്സമല്ല

സ്പിരിറ്റ് എന്ന ചിത്രത്തില്‍ മോഹന്‍ ലാലിന്റെ നായികയായെത്തി

വിവാഹം കനിഹയ്ക്ക് ജോലിയില്‍ തടസ്സമല്ല

ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്ത്രതില്‍ സുരേഷ് ഗോപിയുടെ നായികയാണ് കനിഹ

വിവാഹം കനിഹയ്ക്ക് ജോലിയില്‍ തടസ്സമല്ല

ഭാഗ്യ ദേവത, ബിഗ് ഫാദര്‍ എന്നീ ചിത്രങ്ങളിലൂടെ ജയറാമിന്റെയും നായികയായി

വിവാഹം കനിഹയ്ക്ക് ജോലിയില്‍ തടസ്സമല്ല

മുന്‍ അഭിനേതാവായ ജയ് ശ്രീ ചന്ദ്ര ശേഖരന്റെ സഹോദരനായ ശ്യം രാധാകൃഷ്ണനാണ് കനിഹയുടെ ജീവിത പങ്കാളി.

വിവാഹം കനിഹയ്ക്ക് ജോലിയില്‍ തടസ്സമല്ല

ഗ്രീന്‍ ആപ്പിള്‍ എന്ന ചിത്രത്തില്‍ ടിനിടോമിന്റെ ഭാര്യയായി അഭിനയ്ച്ചുകൊണ്ടിരിക്കുകയാണ്.

വിവാഹം കനിഹയ്ക്ക് ജോലിയില്‍ തടസ്സമല്ല

മുമ്പ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ഗ്രീന്‍ ആപ്പിള്‍ ചെയ്തിരിക്കുന്നതെന്ന് കനിഹ പറയുന്നു. അഭിരാമി എന്ന ബ്രഹ്മണകുടുംബത്തിലെ പെണ്‍കുട്ടിയായാണ് കനിഹ ചിത്രത്തിലെത്തുന്നത്.

English summary
Actress Kaniha saying Marriage is not obstacle to acting.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam