»   »  ഈ തലമുറയില്‍ കനിഹ തന്നെ മമ്മൂട്ടിയുടെ ഭാഗ്യ നായിക... അത് അഞ്ചാം തവണ!!

ഈ തലമുറയില്‍ കനിഹ തന്നെ മമ്മൂട്ടിയുടെ ഭാഗ്യ നായിക... അത് അഞ്ചാം തവണ!!

Posted By:
Subscribe to Filmibeat Malayalam

ദ ഗ്രേറ്റ് ഫാദര്‍ സംവിധായകനുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും കൈ കോര്‍ക്കുന്ന ചിത്രമാണ് എബ്രഹാമിന്റെ സന്തതികള്‍. ചിത്രത്തിന് തിരക്കഥ എഴുതുന്നത് ഹനീഫ് അദേനിയാണ്. ഷാജി പടൂറാണ് സംവിധാനം നിര്‍വ്വഹിയ്ക്കുന്ന്ത്. ജനുവരി ഒന്നിന് എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.

കനിഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നത്. പുതിയ തലമുറയില്‍ താന്‍ തന്നെയാണ് മമ്മൂട്ടിയുടെ മികച്ച പെയര്‍ എന്ന് തെളിയിക്കുകയാണ് കനിഹ. ഇരുവരും ഒന്നിച്ച ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം..

എന്റെ പിന്തുടര്‍ച്ചാവകാശി വിജയ് ആണെന്ന് പറയാതെ പറഞ്ഞ് രജനികാന്ത്.. കാലം കഴിഞ്ഞുവത്രെ!!!

കേരള വര്‍മ്മ പഴശ്ശിരാജ

എംടി വാസുദേവന്റെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത കേരള വര്‍മ്മ പഴശ്ശിരാജ എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടിയും കനിഹയും ഏറ്റവുമാദ്യം ഒന്നിച്ചത്. ഇതിലൂടെ തന്നെ ഈ ജോഡി പൊരുത്തം പ്രേക്ഷകര്‍ അംഗീകരിച്ചു.

ബാവൂട്ടിയുടെ നാമത്തില്‍

രഞ്ജിത്ത് സംവിധാനം ചെയ്ത ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലാണ് പിന്നീട് മമ്മൂട്ടിയും കനിഹയും ഒന്നിച്ചത്. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നത് റിമ കല്ലിങ്കലാണ്. കനിഹയ്ക്ക് നായകനുമില്ല!!

കോബ്ര

കോബ്ര എന്ന ചിത്രത്തിലും മമ്മൂട്ടിയും കനിഹയും ഒന്നിച്ചഭിനയിച്ചു. എന്നാല്‍ മമ്മൂട്ടിയുടെ പെയര്‍ ആയിട്ടല്ല, ലാലിന്റെ പെയറായിട്ടാണ് ചിത്രത്തില്‍ കനിഹ എത്തിയത്. പത്മപ്രിയയായിരുന്നു മമ്മൂട്ടിയുടെ നായിക.

ദ്രോണ

മമ്മൂട്ടിയുടെയും കനിഹയുടെയും ജോഡി പൊരുത്തം പ്രേക്ഷകര്‍ ഒരിക്കല്‍ കൂടെ ആസ്വദിച്ച ചിത്രമാണ് ദ്രോണ. മമ്മൂട്ടി ഇരട്ടവേഷത്തിലെത്തിയ ചിത്രത്തില്‍ ഒരു നായിക കനിഹയായിരുന്നു.

എബ്രഹാമിന്റെ സന്തതികള്‍

മമ്മൂട്ടിയും കനിഹയും അഞ്ചാമതും ഒന്നിക്കുന്ന ചിത്രമാണ് ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പടൂര്‍ സംവിധാനം ചെയ്യുന്ന എബ്രഹാമിന്റെ പുസ്തകം. മമ്മൂട്ടി പൊലീസ് ഓഫീസറായി എത്തുന്ന ചിത്രത്തില്‍ കനിഹയുടെ വേഷം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

English summary
Kaniha to play Mammootty’s heroine again?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X