കനിഹ വീണ്ടും മെലിഞ്ഞു! 5 കിലോ കുറച്ചതിന്റെ സന്തോഷത്തില്‍ താരം! ലേറ്റസ്റ്റ് ചിത്രം വൈറല്‍! കാണൂ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് കനിഹ. തമിഴില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരത്തിന് തുടക്കം മുതലേ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തെലുങ്കിലും കന്നഡിലുമൊക്കെയായി മികവ് തെളിയിച്ചിട്ടുണ്ട് താരം. ഭാഗ്യദേവതയിലൂടെയാണ് ഈ താരം മലയാളത്തില്‍ തുടക്കം കുറിച്ചത്. പഴശ്ശിരാജ, സ്പിരിറ്റ്, അബ്രഹാമിന്റെ സന്തതികള്‍, ഡ്രാമ തുടങ്ങി കൈനിറയെ സിനിമകളുമായി നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. മുന്‍നിര നായകരും സംവിധായകരുമുള്‍പ്പടെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. ജയറാം ചിത്രമായ ലോനപ്പന്റെ മാമോദീസയാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് കനിഹ. ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരം ആരാധകര്‍ക്ക് മുന്നിലെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറാറുള്ളത്. ഇടയ്ക്ക് മലയാളത്തില്‍ നിന്നും അപ്രത്യക്ഷമാവാറുണ്ടെങ്കിലും കൃത്യമായ ഇടവേളയ്ക്ക് ശേഷം താരം തിരികെ എത്താറുണ്ട്. സീരിയല്‍ അഭിനേതാവ് കൂടിയായ ഭര്‍ത്താവിനോട് തന്റെ സിനിമകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ നേരത്തെ താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ബിക്കിനി ധരിച്ച് ബീച്ചില്‍ പോയതിന് തന്നെ പരിഹസിച്ചവര്‍ക്ക് ചുട്ട മറുപടിയായിരുന്നു താരം നല്‍കിയത്.

Kaniha

സിനിമയിലായാലും ജീവിതത്തിലായാലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് താന്‍ നല്‍കുന്നതെന്ന് താരം പറയുന്നു. 6 ആഴ്ചയെടുത്ത് 5 കിലോ കുറച്ചതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. സിനിമയ്ക്ക് വേണ്ടിയല്ല ഇപ്പോള്‍ താന്‍ വണ്ണം കുറച്ചതെന്നും താരം കുറിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് പുതിയ ഫോട്ടോയും വിശേഷവും താരം പങ്കുവെച്ചത്. ഹെല്‍ത്തിയും ഫിറ്റ്‌നസുമായിരിക്കുവാനാണ് എന്നും താന്‍ ശ്രമിക്കുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. കനിഹയുടെ പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X