twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂന്നാമത്തെ കൊറോണ ടെസ്റ്റ് ഫലവും പോസിറ്റീവ്, ഒടുവിൽ ഇൻസ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്ത് ഗായിക

    |

    ബോളിവുഡ് സിനിമ ലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പുറത്തു വന്ന മൂന്നാമത്തെ കൊറോണ ടെസ്റ്റും പോസിറ്റീവായിരുന്നു. സോഷ്യൽ മീഡിയയിലൂടെ രൂക്ഷ വിമർശനമാണ് നടിയ്ക്കെതിരെ ഉയരുന്നത്. ലണ്ടനിൽ നിന്ന് കഴിഞ്ഞ മാർച്ച് 15 ന് നാട്ടിലെത്തിയ കനിക ഹോം ഐസോലേഷനിൽ പേകാതെ പെതു പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു. ഇത് ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

    കൊറോണ വൈറസ് ടെസ്റ്റ് റിസൾട്ട് വന്നതിനു പിന്നാലെ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ് താരം. ഞാനും കുടുംബവും പൂർണ്ണമായും ഹോം ക്വാറന്റൈനിലാണെന്നും, ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തിനനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും താരം കുറിച്ചു. പോസ്റ്റിന് താഴെ സൈബർ ആക്രമണം രൂക്ഷമായതേടെയായിരുന്നു പോസ്റ്റ് നീക്കം ചെയ്തത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനികക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ ചികിത്സയിലാണ് താരം.

    kanikakapoor

    ഗായികയുടെ മൂന്നാം ടെസ്റ്റിന്റെ ഫലം വന്നതിനു പിന്നാലെ ചാൾസ് രാജകുമാരമനുമായി സംസാരിച്ചു നിൽക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. ഇരുവർക്കും കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ചിത്രം വൈറലായത്. കനികയിൽ നിന്നാണ് ചാൾസ് രാജകുമാരന് കൊറോണ പകർന്നത് എന്ന തരത്തിലുള്ള വ്യാജ പ്രചരണവും ഇതോതൊപ്പം ഉണ്ടായിരുന്നു. എന്നാൽ ഇതൊരു പഴയ ചിത്രമാണെന്നും 2018 ൽ ലണ്ടനിൽ വെച്ച് നടന്ന ഒരു പരിപാടിക്കിടെ എടുത്തതായിരുന്നു,. ചാശ്‍സ് രാജകുമാരന്റെ ആരോഗ്യനില തൃപ്തികരമാണ്.ചാള്‍സ് രാജകുമാരന്റെ ഭാര്യ കാമിലയും കൊറോണ വൈറസ് പരിശോധന നടത്തിയിരുന്നു.കാമിലയുടെ ഫലം നെഗറ്റീവാണ്. ചാള്‍സ് രാജകുമാരനും കാമിലയും സ്കോട്ട്‌ലാൻഡിൽ സെൽഫ് ഐസൊലേഷനിലാണ് ഇപ്പോഴുള്ളത്.

    മുംബൈയിലെ ഹോട്ടലിൽ കനികയ്ക്ക് ഒപ്പമുണ്ടായ സുഹൃത്ത് ഓജസ് ദേശായിയുടെ ഫലം നെഗറ്റീവാണ്. സ്തൂര്‍ബാ ആശുപത്രിയിലാണ് താന്‍ ടെസ്റ്റ് ചെയ്തതെന്നും കൂടുതല്‍ വിവരങ്ങളും ഓജസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. കൂടാതെ താൻ സ്വയം ഐസൊലോഷനിലാണെന്നും ഇയാൾ കൂട്ടിച്ചേർത്തു. ഇതോടെ കനികയുമായ ഇടപെഴകിയ ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കനികയ്ക്ക് നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്ന് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയക്ടര്‍ ഡോക്ടര്‍ ആര്‍.കെ ധിമാന്‍ പറഞ്ഞു..

    Read more about: coronavirus
    English summary
    Kanika Kapoor deletes coronavirus post from Instagram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X