പഴശ്ശിരാജയിലെ നായിക കനിക വിവാഹിതയായി
പ്രദര്‍ശനത്തിന് തയ്യാറാകുന്ന 'പഴശ്ശിരാജ'യെന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാവുന്ന കനിക വിവാഹിതയായി. തിങ്കളാഴ്‌ച ചെന്നൈയിലെ മഹാലിംഗപുരത്തുവച്ചായിരുന്നു കനികയുടെ വിവാഹം.
യുഎസില്‍ സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയറും മുന്‍കാല നടി ജയശ്രീയുടെ സഹോദരനുമായ ശ്യാം രാധാകൃഷ്‌ണനാണ് കനികയുടെ ഭര്‍ത്താവ്. വിവാഹച്ചടങ്ങില്‍ നടന്മാരായ പ്രഭു, പ്രശാന്ത്, ചേരന്‍, സംവിധായകന്മാരായ കെ.എസ് രവികുമാര്‍, ഗൗതം മേനോന്‍ എന്നിവര്‍ പങ്കെടുത്തു.
മിസ് ചെന്നൈ പട്ടം ലഭിച്ചശേഷമാണ് കനിക തമിഴ് ചലച്ചിത്രലോകത്ത് എത്തുന്നത്. 'ഫൈവ് സ്റ്റാര്‍' എന്ന ചിത്രത്തിലാണ് കനിക ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് ചേരന്റെ 'ഓട്ടോഗ്രാഫ്', 'ഡാന്‍സര്‍', അജിത്തിന്റെ നായികയായി 'വരലാരു' എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.
മലയാളത്തില്‍ 'എന്നിട്ടും' എന്ന ചിത്രത്തിലാണ് കനിക ആദ്യമായി അഭിനയിച്ചത്. എംടി-ഹരിഹരന്‍ ടീം ഒരുക്കുന്ന 'പഴശ്ശിരാജ'യില്‍ കൈതേരി മാക്കം എന്ന കഥാപാത്രത്തെയാണ് കനിക അവതിരിപ്പിക്കുന്നത്.


Click it and Unblock the Notifications











