വിവാഹത്തിനൊരുങ്ങുന്ന താര സുന്ദരിമാരുടെ നിരയിലേക്ക് കനികയും.
ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തിയ കനികയുടെ വരന്‍ അമേരിക്കയില്‍ സോഫ്‌റ്റ് എഞ്ചിനീയറായ ശ്യാം രാധാകൃഷ്‌ണനാണ്.
ജൂണ്‍ 16ന് ചെന്നൈയിലെ മഹാലിംഗപുരത്താണ് വിവാഹം നടക്കുന്നത്. വല്ലരു, ഓട്ടോഗ്രാഫ്, ഡാന്‍സര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ കനിക ഇപ്പോള്‍ തന്നെ തമിഴ് സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.
മലയാളത്തില്‍ കനികയുടെ ആദ്യ ചിത്രമായ എന്നിട്ടും വേണ്ടത്ര ശ്രദ്ധിയ്‌ക്കപ്പെട്ടിരുന്നില്ല.
നിര്‍മ്മാണം പുരോഗമിയക്കുന്ന പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നത് കനികയാണ്. വിവാഹത്തിന് മുന്നോടിയായി ചെന്നൈയില്‍ ജൂണ്‍ 15ന് സംഘടിപ്പിയ്‌ക്കുന്ന വിരുന്നില്‍ ദക്ഷിണേന്ത്യയിലെ മുന്‍ നിര താരങ്ങള്‍ പങ്കെടുക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications