വിവാഹത്തില്‍ ചതിക്കപ്പെട്ടു, വേറെ ഭാര്യയും പരസ്ത്രീ ബന്ധവും; കാസ്റ്റിംഗ് കൗച്ചും നേരിട്ടെന്ന് കങ്കണ
ബോളിവുഡ് ആയാലും ടെലിവിഷന്‍ ഇന്‍ഡസ്ട്രി ആയാലും ഫീല്‍ഡില്‍ നിലനില്‍ക്കുക എന്ന് പറയുന്നത് ഏറെ പ്രതിന്ധി നിറഞ്ഞ കാര്യമാണ്. ചിലപ്പോള്‍ വളരെ കുറച്ച് സിനിമകളോ പരിപാടികളോ ചെയ്ത് ചിലര്‍ അപ്രത്യക്ഷമാകും. ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ നടിയാണ് കങ്കണ ശര്‍മ.
കപില്‍ ശര്‍മ കോമഡി ഷോയിലും തു സൂരജ് മേം സാഞ്ച് പിയ എന്ന ടെലിവിഷന്‍ ഷോയിലുമൊക്കെ നടി പിന്നീട് എത്തിയിരുന്നു. ഇപ്പോഴിതാ ദൈനിക് ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ ശര്‍മ തന്റെ കരിയറിനെക്കുറിച്ചും കാസ്റ്റിംഗ് കൗച്ച് നേരിട്ടതിനെക്കുറിച്ചും തുറന്നു പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാവുകയാണ്. താന്‍ തന്റെ വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഒരുപോലെ ബുദ്ധിമുട്ട് അനുഭവിച്ച വ്യക്തിയാണെന്ന് കങ്കണ ശര്‍മ പറയുന്നു.

താന്‍ പ്രണയത്തിലും വിവാഹത്തിലും ചതിക്കപ്പെട്ടുവെന്ന് കങ്കണ ശര്‍മ അഭിമുഖത്തില്‍ പറയുന്നുണ്ട്. താന്‍ യോഗേഷ് എന്നയാളെ പ്രണയിച്ച് വിവാഹം കഴിച്ചു. പലതവണ കാണുമ്പോഴും ആദ്യമൊന്നും ഇയാളെ വിവാഹം കഴിക്കണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നില്ല. പക്ഷെ അയാളെ വിവാഹം കഴിക്കാന്‍ തനിക്ക് രണ്ട് കാര്യങ്ങള്‍ ഉണ്ടായിരുന്നെന്ന് കങ്കണ പറയുന്നു.
ഒന്ന് തന്റെ കുടുംബത്തിലെ ആകെ ജോലിക്ക് പോയി സമ്പാദിക്കുന്ന വ്യക്തി താനായിരുന്നു. തന്റെ സഹോദരിയുടെയും അമ്മയുടെയും വൈവാഹിക ജീവിതം ഏറെ നാള്‍ നീണ്ടു നിന്നിരുന്നില്ല. തുടക്കത്തിലൊക്കെ യോഗേഷ് തനിക്ക് വേണ്ടി ധാരാളം സമയം കണ്ടെത്തുമായിരുന്നു. വാലന്റൈന്‍സ് ഡേയ്ക്ക് പ്രപോസ് ചെയ്ത യോഗേഷ് വിവാഹം കഴിക്കാന്‍ കങ്കണയെ നിര്‍ബന്ധിക്കുകയായിരുന്നു.
ആദ്യം വിവാഹം കഴിച്ചത് തന്റെ വീട്ടില്‍ അറിയാതെയാണ്. പിന്നീട് അറിയിച്ചപ്പോള്‍ ആദ്യം ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും കുടുംബക്കാരുടെ മുന്നില്‍ വെച്ച് ഒരിക്കല്‍ കൂടി വിവാഹം കഴിച്ചു. ഇത് കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ തന്നെ താന്‍ ഗര്‍ഭിണിയായി. എന്നാല്‍ ഇതോടെ യോഗേഷില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങി, പ്രസവിക്കാനുള്ള സമയം ആയപ്പോഴേക്കും യോഗേഷ് തന്നെ വിട്ട് പോയി.
പിന്നീട് കാണാനേ വന്നില്ല. കൊവിഡ് കാലത്താണ് പ്രസവം നടക്കുന്നത്. പിന്നീട് അന്വേഷിച്ചപ്പോള്‍ ഇയാള്‍ക്ക് നേരത്തെ വിവാഹിതനായിരുന്നെന്നും ഇപ്പോള്‍ ഡിവോഴ്‌സ് ആയെന്നും അറിഞ്ഞു. മാത്രമല്ല, അയാള്‍ക്ക് ഇതുപോലെ പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നും കങ്കണ അറിഞ്ഞതോടെ ഹൃദയം തകര്‍ന്നു പോയി. ഇപ്പോഴും ഡിവോഴ്‌സ് കേസ് നടന്നുകൊണ്ടിരിക്കുകയാണെന്ന് നടി പറയുന്നു.
ഈ വിവാഹം കാരണം തന്റെ കരിയര്‍ നാശമായെന്നും കങ്കണ ശര്‍മ പറഞ്ഞു. താന്‍ ചെറുപ്പം തൊട്ടേ കഷ്ടപ്പെട്ട് വന്നയാളാണെന്നും ചെറുപ്പത്തില്‍ പാടത്ത് പണിയെടുത്തിട്ടുണ്ടെന്നും തന്റെ ട്യൂഷന്‍ ഫീസും വീട്ടിലേക്കുള്ള ചിലവുമെല്ലാം പാടത്ത് പണിയെടുത്ത് താന്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും കങ്കണ ശര്‍മ പറഞ്ഞു.

സിനിമ ഇന്‍ഡസ്ട്രിയില്‍ അവസരങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന സമയത്ത് തനിക്ക് തന്നോട് ആളുകള്‍ തെറ്റായ ചില ആവശ്യങ്ങള്‍ മുന്നോട്ട് വെക്കാന്‍ തുടങ്ങിയന്നും നടി ഓര്‍ത്തെടുത്തു പറയുന്നു. ആളുകള്‍ തന്നെ വിളിച്ചിട്ട് ഒരു സിനിമയുണ്ടെന്നും അതില്‍ ബോള്‍ഡ് സീനുകള്‍ ചെയ്യാന്‍ ഉണ്ടാവുമെന്നും നേരിട്ട് വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും കങ്കണ പറയുന്നു. പലതവണ ഫോണിലൂടെ ഒത്തുതീര്‍പ്പ് സംസാരങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.
ബോളിവുഡിനേക്കാള്‍ സൗത്തില്‍ നിന്നാണ് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുള്ളതെന്നും നടി പറയുന്നു. അവര്‍ എല്ലാം സെറ്റ് ചെയ്ത് വെച്ചിരിക്കുകയായിരിക്കും. ഡയരക്ടറെ സന്തോഷിപ്പിക്കണം എന്നാണ് പറയുകയെന്നും നടി പറയുന്നു. ഇത് കേള്‍ക്കുന്ന ഉടനെ തന്നെ താന്‍ ഓഫര്‍ നിരസിക്കും. ഇപ്പോള്‍ തനിക്ക് ഓഫറുകള്‍ ഒന്നുമില്ലെന്നും ഉടനെ വര്‍ക്കുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടി പറഞ്ഞു.


Click it and Unblock the Notifications