twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കങ്കാരുവായി പൃഥ്വിരാജ്

    By Staff
    |

    രസകരമായ മുഹൂര്‍ത്തങ്ങളോടെ രാജാബാബു ഒരുക്കുന്ന ചിത്രമാണ് കങ്കാരു. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. കങ്കാരു എന്ന പേരിന് കഥയിലെ നായകനുമായി ബന്ധമുണ്ട്.

    പ്രശസ്തമായ പാലക്കുന്നേല്‍ തറവാട്ടിലെ അംഗമായ ജോസൂട്ടിയാണ് കഥയിലെ നായകന്‍. ബിരുദധാരിയാണെങ്കിലും ജോസൂട്ടിക്ക് ഓട്ടോഡ്രൈവറായി ജോലി ചെയ്യേണ്ടിവന്നു. പാലക്കുന്നേല്‍ തറവാട് നാട്ടില്‍ പ്രശസ്തമാണെങ്കിലും ഇപ്പോള്‍ ദാരിദ്ര്യത്തിലാണ്. അച്ഛന്‍ മരിച്ചതോടെ കുടുംബഭാരം ചുമക്കേണ്ടിവന്ന ജോസൂട്ടിക്ക് ബാധ്യതകള്‍ നിറവേറ്റാന്‍ ഓട്ടോ ഡ്രൈവറുടെ ജോലി മതിയാവുമായിരുന്നില്ല. പണമുണ്ടാക്കാന്‍ അയാള്‍ കണ്ടെത്തിയ മാര്‍ഗമാണ് വിവാഹം. വിവാഹം കഴിഞ്ഞ് കുട്ടിയുള്ള സ്ത്രീയായാലും കുഴപ്പമില്ല. പണമാണ് പ്രധാനം. അങ്ങനെ ജോസൂട്ടി വിവാഹം ചെയ്തത് വിവാഹിതയായി കുട്ടിയുമായി കഴിയുന്ന ഒരു സ്ത്രീയെയാണ്.

    ഈ കുട്ടിയെ നോക്കേണ്ട ചുമതല കൂടി ജോസൂട്ടിയുടെ തലയിലായി. പുറത്ത് പോവുമ്പോള്‍ ജോസൂട്ടി കുട്ടിയെയും കൊണ്ടുപോകും. കുട്ടിക്ക് ഇരിക്കാവുന്ന ബാഗ് ശരീരത്തോട് ചേര്‍ത്തുകെട്ടും. അങ്ങനെയാണ് അയാള്‍ക്ക് കങ്കാരു എന്ന പേര് വന്നത്.

    ജോസൂട്ടിയായി പൃഥ്വിരാജ് വേഷമിടുന്നു. നായിക കാവ്യാ മാധവനാണ്. ക്ലാസ് മേറ്റ്സിനും വാസ്തവനത്തിനു ശേഷം ജയസൂര്യയും കാവ്യാ മാധവനും നായികാനായകന്‍മാരാവുന്ന ചിത്രമാണ് കങ്കാരു.

    ജയസൂര്യ, ഹരിശ്രീ അശോകന്‍, ലാലു അലക്സ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ബിജുകുട്ടന്‍, സുകുമാരി, ബിന്ദുപണിക്കര്‍ എന്നീ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. കങ്കാരുവിന് തിരക്കഥ രചിക്കുന്നത് ജെ.പള്ളാശേരിയാണ്. ഛായാഗ്രഹണം സാലു ജോര്‍ജ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X