സുമലതയെ ആശ്വസിപ്പിച്ച് താരങ്ങള്‍!അംബരീഷിന്‍റെ വിയോഗം ഞെട്ടിച്ചുവെന്ന് രജനീകാന്ത്!റിബല്‍ ആക്ടറിന് വിട

കന്നഡ നടന്‍ അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നന് ബെംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം. റിബല്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന അംബരീഷ് രാഷ്ട്രീയത്തിലും സജീവമായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും എംഎല്‍എയുമാണ്. നടി സുമലതയാണ് ഭാര്യ. മകന്‍ അഭിഷേക്.

കന്നഡ സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായിരുന്നു അംബരീഷ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ സുമലതയ വിവാഹം ചെയ്തതും ഇദ്ദേഹമാണ്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. എംഎല്‍എ, എംപി, കേന്ദ്രമന്ത്രി തുടങ്ങിയ നിലയിലും അദ്ദേഹം പ്രശ്‌സതനാണ്. സഹപ്രവര്‍ത്തകന്റെ അപ്രതീക്ഷിത വിയോഗത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.

 റിബല്‍ ആക്ടറിന് വിട

റിബല്‍ ആക്ടറിന് വിട

സ്വതസിദ്ധമായ അഭിനയ ശൈലിയുമായി മുന്നേറിയ താരമാണ് അംബരീഷ്. അദ്ദേഹത്തിന്റെ സിനിമകളില്‍ മിക്കവയും വന്‍വിജയമായിരുന്നു. റിബല്‍ ആക്ടറെന്ന വിശേഷണമായിരുന്നു അദ്ദേഹത്തിന് നല്‍കിയിരുന്നത്. 1972 ല്‍ നഗരഹാവു എന്ന സിനിമയിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയില്‍ തുടക്കം കുറിക്കുന്നത്. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഇതിനോടകം തന്നെ 230 ല്‍ അധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിലും സജീവം

രാഷ്ട്രീയത്തിലും സജീവം

സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് സ്വഭാവികമായ കാര്യമാണ്. സിനിമയുമായി മുന്നേറുന്നതിനിടയിലാണ് അംബരീഷും രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. തങ്ങളുടെ പ്രിയനായകന് ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. 1994ലാണ് അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സീറ്റ് വിഷയത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട അദ്ദേഹം പിന്നീട് ജനതാദളിലേക്ക് ചേക്കേറുകയായിരുന്നു. മാണ്ഡ്യയില്‍ നിന്നും മത്സരിച്ച അദ്ദേഹം വിജയിച്ചിരുന്നു. പിന്നീട് വീണ്ടും കോണ്‍ഗ്രസിലേക്ക് തിരികെ പോവുകയായിരുന്നു. 14ാം കേന്ദ്രമന്ത്രിസഭയില്‍ വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം.

ആദരാഞ്ജലികളുമായി സിനിമാലോകം

ആദരാഞ്ജലികളുമായി സിനിമാലോകം

സിനിമതാരവും മുന്‍കേന്ദ്രമന്ത്രിയുമായ അംബരീഷിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് സിനിമാലോകവും രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. പ്രിയതാരത്തെ അവസാനമായൊന്ന് കാണാനായി ആരാധകരും ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. കന്നഡ സിനിമയിലെ താരങ്ങള്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. പുനീത് രാജ്കുമാര്‍, ദുനിയ വിജയ് തുടങ്ങിയ താരങ്ങള്‍ ആശുപത്രിയിലേക്കെത്തിയിരുന്നു.

രജനീകാന്ത് കുറിച്ചത്

രജനീകാന്തിന്റെ ട്വീറ്റ് കാണാം

അംബരീഷിനെ ഓര്‍ക്കുമ്പോള്‍

അംബരീഷിനെ ഓര്‍ക്കുമ്പോള്‍

രാഷ്ട്രീയപ്രവര്‍ത്തകനും താരവും എന്നതിനും അപ്പുറത്ത് നല്ലൊരു സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്ന് രജനീകാന്ത് പറയുന്നു. മരണവാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും അദ്ദേഹം പറയുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അംബരീഷ്.

ദിവ്യ സ്പന്ദനയുടെ ട്വീറ്റ് കാണാം

അംബരീഷിനെ അനുസ്മരിച്ച് ദിവ്യ സ്പന്ദന

രാധിക ശരത് കുമാറിന്റെ ട്വീറ്റ്

രാധിക ശരത് കുമാറിന്റെ കുറിപ്പ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X