കന്നഡ നടനും മേഘ്‌നാ രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു

By Midhun Raj

നടി മേഘ്‌നാ രാജിന്റെ ഭര്‍ത്താവും കന്നഡ താരവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയിരുന്നില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സര്‍ജ.

chiranjeevisarja

ആക്ഷന്‍ കിംഗ് അര്‍ജുന്‍ ചിരഞ്ജീവി സര്‍ജയുടെ അങ്കിളാണ്. കന്നഡത്തിലെ സൂപ്പര്‍ താരം ധ്രുവ സര്‍ജ നടന്റെ സഹോദരനും. അര്‍ജുന്‍ സര്‍ജയ്‌ക്കൊപ്പം നാല് വര്‍ഷത്തോളം അസിസ്റ്റന്റ് ഡയറക്ടറായും ചിരഞ്ജീവി സര്‍ജ പ്രവര്‍ത്തിച്ചിരുന്നു. 2018ലായിരുന്നു മേഘ്‌നാ രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുളള വിവാഹം നടന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കന്നഡ ചിത്രങ്ങള്‍ക്ക് പുറമെ നിരവധി മലയാള സിനിമകളിലും അഭിനയിച്ചിട്ടുളള താരമാണ് മേഘ്‌നാ രാജ്.

2009ല്‍ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സര്‍ജ സാന്‍ഡല്‍വുഡില്‍ അരങ്ങേറിയത്. അര്‍ജുനായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. തുടര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നടന്‍ അഭിനയിച്ചിരുന്നു. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ് ചിരഞീജിവി സര്‍ജയുടെതായി കൂടുതല്‍ പുറത്തിറങ്ങിയത്. കന്നഡത്തില്‍ ആട്ടഗാര എന്ന ചിത്രത്തില്‍ ചിരഞ്ജീവി സര്‍ജയും മേഘ്‌നാ രാജും ഒന്നിച്ചഭിനയിച്ചിരുന്നു. 2015ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.

സാന്‍ഡല്‍വുഡില്‍ ശിവാര്‍ജ്ജുന എന്ന ചിരഞ്ജീവി സര്‍ജയുടെ പുതിയ ചിത്രം മാര്‍ച്ച് 12ന് റിലീസിങ്ങിനൊരുങ്ങിയതാണ്. എന്നാല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. നടന്‍ വലിയ പ്രതീക്ഷകളോടെ നോക്കികണ്ട ചിത്രമായിരുന്നു ശിവാര്‍ജ്ജുന. ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ആദ്യ ആണ് ചിരഞ്ജീവി സര്‍ജയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. രാജമാര്‍ത്താണ്ഡ, എപ്രില്‍, രണം, ക്ഷത്രിയ തുടങ്ങി സിനിമകളും അണിയറയില്‍ ഒരുങ്ങവേയാണ് നടന്റെ മരണം.

Read more about: meghna raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X