പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി ചിരഞ്ജീവി സര്‍ജയുടെ അവസാന പോസ്റ്റ്! വൈറലായി ചിത്രം,

By Midhun Raj

മേഘ്‌നാ രാജിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ വിടവാങ്ങല്‍ എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 39 വയസുകാരനായ നടന് അന്ത്യം സംഭവിച്ചത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ചയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കന്നഡത്തില്‍ നിരവധി സിനിമകളിലൂടെ മുന്‍നിര താരമായി ഉയര്‍ന്ന നടനാണ് ചിരഞ്ജീവി സര്‍ജ. രണ്ട് വര്ഷം മുന്‍പായിരുന്നു മേഘ്‌നാ രാജുമായുളള നടന്റെ വിവാഹം കഴിഞ്ഞത്. ഹിന്ദു, ക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം നടന്നത്. കന്നഡ സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു ഇവരുടേത്.

കന്നഡയില്‍ ഇരുപതിലധികം

കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സര്‍ജ. നടന്റെ മരണം ആരാധാകരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ചിരഞ്ജീവി സര്‍ജയുടെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്. ഇത് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സഹോദരങ്ങള്‍ക്കൊപ്പമുളള

സഹോദരങ്ങള്‍ക്കൊപ്പമുളള പഴയതും പുതിയതുമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു താരം എത്തിയത്. ചിത്രത്തിനൊപ്പം നടന്‍ നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായി മാറിയിരുന്നു. സഹോദരങ്ങളായ നടന്‍ ധ്രുവ് സര്‍ജയ്ക്കും സൂരജിനുമൊപ്പമുളള ചിത്രമായിരുന്നു നടന്‍ പങ്കുവെച്ചത്. അന്നും ഇന്നും ഞങ്ങള്‍ ഒരു പോലെ, നിങ്ങള്‍ എന്ത് പറയുന്നു സുഹൃത്തുക്കളെ എന്നാണ് നടന്‍ ചിത്രത്തിനൊപ്പം കുറിച്ചത്.

ചിരഞ്ജീവി സര്‍ജയുടെ

ചിരഞ്ജീവി സര്‍ജയുടെ അവസാന പോസ്റ്റ് ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. സഹോദരങ്ങള്‍ക്കൊപ്പമുളള ചിത്രത്തിന് പുറമെ കുടുംബത്തിനൊപ്പമുളള ചിരഞ്ജീവി സര്‍ജയുടെ മറ്റൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്ടാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യ മേഘ്‌നയ്ക്കും കുടുംബത്തിനുമൊപ്പം എടുത്ത നടന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. ഇക്കഴിഞ്ഞ മേയിലായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം.

മേഘ്‌നാ രാജാണ്

മേഘ്‌നാ രാജാണ് ഈ ചിത്രം പങ്കുവെച്ചിരുന്നത്. മേഘ്‌ന മൂന്ന് മാസം ഗര്‍ഭിണിയായ സമയത്താണ് പ്രിയതമന്‍ വിടവാങ്ങിയിരിക്കുന്നത്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് മുന്നില്‍ പൊട്ടിക്കരയുന്ന നടിയുടെ വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ആക്ഷന്‍ കിംഗ് അര്‍ജുന്‍ ചിരഞ്ജീവി സര്‍ജയുടെ അങ്കിളാണ്. കന്നഡത്തിലെ സൂപ്പര്‍ താരം ധ്രുവ സര്‍ജ നടന്റെ സഹോദരനും. അര്‍ജുന്‍ സര്‍ജയ്ക്കൊപ്പം നാല് വര്‍ഷത്തോളം അസിസ്റ്റന്റ് ഡയറക്ടറായും ചിരഞ്ജീവി സര്‍ജ പ്രവര്‍ത്തിച്ചിരുന്നു.

2009ല്‍ വായുപുത്ര

2009ല്‍ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സര്‍ജ സാന്‍ഡല്‍വുഡില്‍ അരങ്ങേറിയത്. തുടര്‍ന്ന് കന്നഡത്തില്‍ ആട്ടഗാര എന്ന ചിത്രത്തില്‍ ചിരഞ്ജീവി സര്‍ജയും മേഘ്നാ രാജും ഒന്നിച്ചഭിനയിച്ചിരുന്നു. 2015ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. സാന്‍ഡല്‍വുഡില്‍ ശിവാര്‍ജ്ജുന എന്ന ചിരഞ്ജീവി സര്‍ജയുടെ പുതിയ ചിത്രം മാര്‍ച്ച് 12ന് റിലീസിങ്ങിനൊരുങ്ങിയതാണ്. എന്നാല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. നടന്‍ വലിയ പ്രതീക്ഷകളോടെ നോക്കികണ്ട ചിത്രമായിരുന്നു ശിവാര്‍ജ്ജുന. രാജമാര്‍ത്താണ്ഡ, എപ്രില്‍, രണം, ക്ഷത്രിയ തുടങ്ങി സിനിമകളും അണിയറയില്‍ ഒരുങ്ങവേയാണ് നടന്റെ മരണം. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ആദ്യ ആണ് ചിരഞ്ജീവി സര്‍ജയുടെതായി അവസാനമായി തിയ്യേറ്ററുകളിലെത്തിയ ചിത്രം.

More from Filmibeat

Read more about: meghna raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X