മേഘ്‌ന രാജ് ആരോഗ്യവതിയാണ്! ഭയപ്പെടാനില്ലെന്ന് ധ്രുവ സര്‍ജ! താനും ഭാര്യയും വീട്ടിലെത്തിയെന്ന് താരം!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ധ്രുവ സര്‍ജ. അമ്മാവനും ചേട്ടനും പിന്നാലെയായാണ് ധ്രുവ സര്‍ജയും സിനിമയിലേക്ക് എത്തിയത്. അര്‍ജുന്‍ സര്‍ജയും ചിരഞ്ജീവി സര്‍ജയും ധ്രുവ സര്‍ജയും മാത്രമല്ല കുടുംബത്തിലെ മരുമകളായ മേഘ്‌ന രാജും അഭിനേത്രിയാണ്. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് മേഘ്‌നയും ചിരഞ്ജീവിയും പ്രണയത്തിലായത്. വിവാഹ ജീവിതം രണ്ടാം വര്‍ഷത്തിലേക്ക് കടന്ന് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ചിരഞ്ജീവി സര്‍ജ വിടവാങ്ങിയത്.
ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു 39കാരനായ ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. പ്രിയതമന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരയുകയായിരുന്നു മേഘ്‌ന. ചേട്ടനെന്നതിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ചിരുവും ധ്രുവയും. ചേട്ടന്‍ ഇനിയില്ലെന്നറിഞ്ഞപ്പോള്‍ ധ്രുവയും ആകെ തകര്‍ന്നുപോയിരുന്നു. ധ്രുവ ആശുപത്രിയിലാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായാണ് അദ്ദേഹത്തിനും ഭാര്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന വിവരമെത്തിയത്. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞ് താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയിരുന്നു.

വീട്ടിലെത്തി
ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തെത്തുടര്‍ന്ന് വിഷാദ രോഗത്തിന് ധ്രുവ ചികിത്സ തേടിയിരുന്നു. അദ്ദേഹം ആശുപത്രിയിലാണെന്നും വൈകാതെ തന്നെ തിരിച്ചെത്തുമെന്നായിരുന്നു കുടുംബാംഗങ്ങള്‍ പറഞ്ഞത്. ഇതിന് ശേഷമായാണ് അദ്ദേഹത്തിനും ഭാര്യയ്ക്കും കൊവിഡ് 19 ടെസ്റ്റ് നടത്തിയെന്നും റിസല്‍ട്ട് പൊസിറ്റീവാണെന്നമുള്ള വിവരങ്ങളെത്തിയത്. ട്വിറ്ററിലൂടെ ധ്രുവ തന്നെയായിരുന്നു ഈ വിവരം പങ്കുവെച്ചെത്തിയത്. പെട്ടെന്ന് തന്നെ ഭേദമാവട്ടെയെന്നും സുരക്ഷിതരായിരിക്കണമെന്നുമായിരുന്നു ആരാധകര്‍ അദ്ദേഹത്തോട് പറഞ്ഞത്. താനും ഭാര്യയും വീട്ടിലെത്തിയെന്ന സന്തോഷം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്.
Recommended Video

വര്‍ക്കൗട്ട് ചെയ്യിപ്പിക്കണം
ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ധ്രുവ സര്‍ജ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. താനും ഭാര്യയും ആരോഗ്യത്തോടെ ഇരിക്കുന്നു. വീട്ടിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോയും ധ്രുവ പങ്കുവെച്ചിരുന്നു. ട്രെഡ് മില്‍ ഉള്‍പ്പടെയുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. നാളുകള്‍ക്ക് ശേഷം വര്‍ക്കൗട്ട് ചെയ്തതിനാല്‍ ക്ഷീണമുണ്ട്. അടുത്ത ദിവസം മുതല്‍ ഭാര്യയേയും വര്‍ക്കൗട്ട് ചെയ്യിപ്പിക്കുമെന്നും താരം പറഞ്ഞിരുന്നു.

മേഘ്‌ന സുരക്ഷിതയാണ്
ധ്രുവയ്ക്കും ഭാര്യയ്ക്കും അസുഖം സ്ഥിരീകരിച്ചുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ തിരക്കിയത് മേഘ്‌നയെക്കുറിച്ചായിരുന്നു. മേഘ്‌ന രാജ് സുരക്ഷിതയായിരിക്കുകയാണെന്നും ധ്രുവ പറഞ്ഞിരുന്നു. ചേട്ടനും ചേച്ചിയുമായി നല്ല കൂട്ടാണ് ധ്രുവ. ധ്രുവയുടെ വിവാഹത്തില്‍ നിറഞ്ഞുനിന്നത് മേഘ്‌നയും ചിരുവും. ഇരുവര്‍ക്കും ഭക്ഷണം വാരി നല്‍കുന്ന മേഘ്‌നയുടെ വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. ചിരുവിനൊപ്പം ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ച് ധ്രുവയുടെ ഭാര്യയും എത്തിയിരുന്നു.

സുരക്ഷിതരായിരിക്കണം
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും ധ്രുവ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. വീടുകളില്‍ത്തന്നെ തുടരണം, സുരക്ഷിതരായിരിക്കണം എല്ലാവരും. ചൂടുവെള്ളം കുടിക്കുന്നത് തുടരുക. ഈ വൈറസ് നിര്‍മാര്‍ജനത്തിനായി നമുക്കെല്ലാവര്‍ക്കും കൈകോര്‍ക്കാമെന്നും ധ്രുവ പറഞ്ഞിരുന്നു. നാളുകള്‍ക്ക് ശേഷം ധ്രുവയെ കാണാനായതിന്‍രെ സന്തോഷത്തിലായിരുന്നു ആരാധകര്‍.


Click it and Unblock the Notifications