കന്നഡ സിനിമാ ഇന്‍ഡസ്ട്രിയെ ഞെട്ടിച്ച് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്! താരങ്ങളെല്ലാം കുടുങ്ങുമോ?
കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് യഷ്. ക്രിസ്തുമസിന് മുന്നോടിയായി റിലീസിനെത്തിയ കെജിഎഫ് തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു നടത്തിയത്. പൊതുവേ കന്നഡ ചിത്രങ്ങള്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെടാറില്ലെങ്കിലും കെജിഎഫിന് ജനപിന്തുണ വര്‍ദ്ധിച്ച് വരികയാണ്. ഇതോടെ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ കന്നഡ സിനിമാലോകത്തെ ഞെട്ടിച്ച് നിരവധി താരങ്ങളുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര്‍, യഷ്, നടന്മാരായ സുദീപ്, ശിവരാജ്കുമാര്‍, സിനിമാ നിര്‍മാതാവ് ജയണ്ണ, നിര്‍മാതാവ് വെങ്കടേഷ്, എന്നിവരുടെ വീടുകളാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗ്ലൂരുവില്‍ ഇരുപത്തഞ്ചോളം സ്ഥലങ്ങളില്‍ ഇത്തരത്തില്‍ റെയ്ഡ് നടന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഇരുന്നൂറോളം ഐടി ഉദ്യോഗസ്ഥരാണ് കര്‍ണാടക പോലീസിന്റെ സഹകരണത്തോടെ നിയമരേഖകള്‍ പരിശോധിക്കുന്നത്. സിനിമാ നിര്‍മാതാക്കള്‍ കള്ളപ്പണം അട്ടിമറിക്കാനായി നിര്‍മാണത്തില്‍ കൂടുതല്‍ പണം ഇറക്കുന്നുണ്ടെന്നും ലാഭം കൊയ്യുന്നുണ്ടെന്നുമുള്ള പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ്. നികുതിയടച്ചില്ലെന്ന പരാതിയുടെ പേരില്‍ ശരവണ ഭവന്‍ ഗ്രൂപ്പ് അടക്കമുള്ള മുപ്പത്തിരണ്ടോളം സ്ഥാപനങ്ങളും റെയ്ഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Click it and Unblock the Notifications











