twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് 300 രൂപയും കൊണ്ട് ഒളിച്ചോടി! ഇന്ന് തെന്നിന്ത്യയിലെ പ്രമുഖ നടന്‍, യഷിന്റെ ജീവിതകഥ ഇങ്ങനെ..

    |

    Recommended Video

    കന്നഡ താരം യഷിന്റെ ജീവിതകഥ | filmibeat Malayalam

    ബാഹുബലി ഹിറ്റായതോടെയായിരുന്നു പ്രഭാസ് എന്ന നടനെ ലോകം തിരിച്ചറിഞ്ഞത്. അതുപോലെയാണ് കെജിഎഫ് എന്ന കന്നഡ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയനായിരിക്കുകയാണ് യഷ്. ഈ കഴിഞ്ഞ ക്രിസ്തുമസിന് മുന്നോടിയായി റിലീസിനെത്തിയ കെജിഎഫ് തിയറ്ററുകളില്‍ നിന്നും നല്ല പ്രേക്ഷക പ്രശംസയായിരുന്നു സ്വന്തമാക്കിയിരുന്നത്. പിന്നാലെ ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.

    ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകം വാഴ്ത്തി പാടുന്ന യഷിന്റെ സിനിമയിലേക്കുള്ള വരവ് കഠിന പ്രയത്‌നത്തിലൂടെയായിരുന്നു. ഇക്കാര്യം തമിഴ് നടന്‍ വിശാല്‍ തുറന്ന് പറഞ്ഞിരുന്നു. മുന്നൂറ് രൂപയുമായി ബംഗ്ലൂരിലേക്ക് ഓടി പോയ യഷ് സിനിമ നടന്‍ ആയതിനെ കുറിച്ച് ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തില്‍ യഷ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

     യഷ്

    യഷ്

    നവീന്‍ കുമാര്‍ ഗൗഡ എന്ന യഷ് ഇന്ന് കന്നഡ സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ഒരാളാണ്. 2008 ലായിരുന്നു മൂഗിന മന്‍സു എന്ന ചിത്രത്തിലൂടെ യഷ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. ബിഎംടിസി ട്രാന്‍സ്‌പോര്‍ട്ട് ബസിലെ ജീവനക്കാരനായിരുന്നു യഷിന്റെ പിതാവ്. മാതാപിതാക്കളുടെ ആഗ്രഹത്തിന് കരിനിഴല്‍ വീഴ്ത്തിയായിരുന്നു സിനിമ നടന്‍ ആവണമെന്ന ആഗ്രഹവുമായി താരം നാട് വിടുന്നത്. ഒടുവില്‍ ആഗ്രഹിച്ചതിനുമപ്പുറം എത്തിച്ചേരന്‍ യഷിന് കഴിഞ്ഞിരിക്കുകയാണ്.

     യഷിന്റെ വാക്കുകളിലേക്ക്

    യഷിന്റെ വാക്കുകളിലേക്ക്

    ബിഎംടിസി ബസ് ഡ്രൈവറായിരുന്ന യഷിന്റെ പിതാവിന് മകനെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആക്കണമെന്നായിരുന്നു ആഗ്രഹം. അമ്മ വീട്ടമ്മയായിരുന്നു. ഞങ്ങള്‍ക്ക് ചെറിയൊരു കട ഉണ്ടായിരുന്നു. അവിടെ പച്ചക്കറിയും വിറ്റിരുന്നു. കട നോക്കിയിരുന്നത് ഞാനായിരുന്നു. നടന്‍ ആകണമെന്ന എന്റെ ആഗ്രഹം വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. ചെറുപ്പം മുതലുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു ഹീറോ ആകണമെന്ന് മാത്രമായിരുന്നു.

    300 രൂപയും കൊണ്ട് ഒളിച്ചോടി

    300 രൂപയും കൊണ്ട് ഒളിച്ചോടി

    എന്റെ ആഗ്രഹം അതായിരുന്നതിനാല്‍ എന്റെ അധ്യാപകര്‍ വരെ എന്നെ ഹീറോ എന്ന് വിളിച്ചിരുന്നു. ഞാന്‍ കണ്ടിരുന്ന എന്റെ സ്വപ്‌നങ്ങളാണ് എന്നെ ഇതുവരെ എത്തിച്ചത്. എന്റെ മോഹങ്ങള്‍ നടക്കില്ലെന്ന് കണ്ടപ്പോള്‍ നടനാവാന്‍ വേണ്ടി വീട്ടില്‍ നിന്നും ഒളിച്ചോടി. 300 രൂപ മാത്രമായിരുന്നു എന്റെ കൈയില്‍ ഉണ്ടായിരുന്നത്. ബെംഗ്ലൂരിവില്‍ എത്തിയ ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി. ഇത്രയും വലിയ നഗരം ഞാന്‍ ആദ്യമായി കാണുകയായിരുന്നു. പക്ഷെ തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. അന്നും ഇന്നും ആത്മവിശ്വസം കൈമുതലായി ഉള്ള ഒരാളാണ് ഞാന്‍.

     അതാണ് തന്റെ ലക്ഷ്യം

    അതാണ് തന്റെ ലക്ഷ്യം

    ഒരിക്കല്‍ ലോകം എന്നെ ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്ത് പ്രതിസന്ധികള്‍ വന്നാലും ലക്ഷ്യത്തിലെത്താതെ വീട്ടിലേക്ക് മടങ്ങില്ലെന്നായിരുന്നു തീരുമാനം. വീട്ടിലെത്തിയാല്‍ പിന്നെ തിരിച്ച് പോക്ക് ഉണ്ടാവില്ലെന്ന് ഞാന്‍ ഉറപ്പിച്ചു. യഷിന്റെ സിനിമ എന്ന് പറയുന്നതിനെക്കാള്‍ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുന്ന സിനിമകളുടെ ഭാഗമാവുന്നതാണ് തനിക്ക് ഇഷ്ടമെന്നും അതാണ് തന്റെ ലക്ഷ്യമെന്നും യഷ് പറയുന്നു.

    രാധികയുമായിട്ടുള്ള പ്രണയം

    രാധികയുമായിട്ടുള്ള പ്രണയം

    എന്റെ അരങ്ങേറ്റ സിനിമയായ മൂങ്കിനാ മനസ്സിനിടയിലാണ് രാധികയുമായി അടുപ്പത്തിലാവുന്നത്. ടെലിവിഷനില്‍ ജോലി ചെയ്യുന്ന കാലം മുതല്‍ രാധികയുമായി എനിക്ക് സൗഹൃദമുണ്ടായിരുന്നു. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഞങ്ങള്‍ വിവാഹിതരായി. കെജിഎഫ് വിജയമായതോടെ തനിക്ക് ആത്മവിശ്വാസം കൂടിയിരിക്കുകയാണ്.

    English summary
    Kannada actor Yash talks about his life story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X