കന്നഡ താരങ്ങളായ ദര്‍ശനും ദേവ്‌രാജും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു!!

By Prashant V R

മൈസൂരില്‍ നടന്ന കാറപകടത്തില്‍ കന്നഡ താരങ്ങളായ ദര്‍ശന്‍,ദേവ്‌രാജ് തുടങ്ങിയവര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ മൈസൂരിലെ ഹിങ്കല്‍ റിംഗ് റോഡിനു സമീപമായിരുന്നു അപകടമുണ്ടായത്. ദേവ്‌രാജിന്റെ മകന്‍ പ്രജ്വലും മറ്റൊരു സുഹൃത്തും ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്നു. നാലു പേരെയും മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദര്‍ശന് കെെത്തണ്ടയ്ക്കും ദേവ്‌രാജിന് നെഞ്ചിന്റെ ഇടതുവശത്തേക്കുമാണ് പരിക്കേറ്റിരിക്കുന്നത്. പ്രജ്വാളിനും സുഹൃത്തിനും കഴുത്തിനാണ് പരിക്കേറ്റിരിക്കുന്നത്. ടയറു പഞ്ചറാവുകയും തുടര്‍ന്ന് കാറിന്റെ നിയന്ത്രണം വിട്ടുപോവുകയും ചെയ്തതാണ് അപകട കാരണമെന്ന് ആശുപത്രി വ്യത്തങ്ങള്‍ അറിയിച്ചു. താരങ്ങളെല്ലാം അപകടനില തരണം ചെയ്തതായാണ് അറിയുന്നത്.

devraj,darshan,prajwal

മൈസൂരിലെ ഒരു ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിപ്പോകും വഴിയാണ് താരങ്ങളുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. ആശുപത്രി വൃത്തങ്ങളാണ് ഇവരുടെ അപകട വിവരം മാധ്യമങ്ങളെ അറിയിയിച്ചത്. അതേസമയം
താരങ്ങള്‍ക്കുണ്ടായ അപകടം കന്നഡ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കന്നഡ സിനിമാ ഇന്‍ഡസ്ട്രിയിലെ മുന്‍നിര നടന്മാരാണ് ദര്‍ശനും ദേവ്‌രാജും. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഇവരുടെതായി കന്നഡത്തില്‍ പുറത്തിറങ്ങിയിരുന്നു. ദേവ്‌രാജിന്റെ മകന്‍ പ്രജ്വാലും കന്നത്തിലെ അറിയപ്പെടുന്ന യുവനടന്‍മാരില്‍ ഒരാളാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X