കാമുകന്‍ വഞ്ചിച്ചു; വിഷം കഴിക്കുന്ന ദൃശ്യം പുറത്ത് വിട്ട് കന്നഡ നടി ചാന്ദന ആത്മഹത്യ ചെയ്തു
കഴിഞ്ഞ ദിവസം നടി പ്രീക്ഷ ആത്മഹത്യ ചെയ്ത വാര്‍ത്ത വന്നത് ആരാധകരെ വലിയ സങ്കടത്തിലാക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു നടിയുടെ ആത്മഹത്യ വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് എല്ലാവരും. നടിയും ടെലിവിഷന്‍ അവതാരകയും മോഡലുമായ ചാന്ദനയാണ് ആത്മഹത്യ ചെയ്തത്. 29 വയസുകാരിയായ നടി പ്രണയനൈരാശ്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് അറിയുന്നത്.
കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്താണ് നടി ജീവനൊടുക്കിയത്. വിഷം കഴിക്കുന്ന ദൃശ്യം വീഡിയയോല്‍ പകര്‍ത്തിയതിന് ശേഷമായിരുന്നു കടുംകൈ ചെയ്തത്. തന്റെ മരണത്തിന് ഉത്തരവാദി കാമുകനാണെന്നും അഞ്ച് ലക്ഷത്തോളം രൂപ തന്നില്‍ നിന്ന് പലപ്പോഴായി വാങ്ങിയിരുന്നു. ഒടുവില്‍ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചുവെന്നും ചാന്ദന പറയുന്നു.

ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മരിക്കുന്നതിന് തൊട്ട് മുന്‍പ് നടി തന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുത്തിരുന്നു. ഉടനെ തന്നെ ചന്ദന താമസിക്കുന്ന വീട്ടിലെത്തിയവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ആത്മഹത്യ പ്രേരണാകുറ്റത്തിന് നടിയുടെ കാമുകനായിരുന്ന ദിനേഷിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
കന്നഡ സിനിമയിലും സീരിയലിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച നടിയായിരുന്നുചാന്ദന. അഞ്ച് വര്‍ഷത്തിലേറെയായി ദിനേശ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. വിവാഹം ഉറപ്പിക്കുന്നതിനായി ചന്ദയുടെ വീട്ടുകാര്‍ ദിനേശിന്റെ വീട്ടിലുമെത്തിയിരുന്നു. എന്നാല്‍ വരന്റെ വീട്ടുകാര്‍ ചന്ദനെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നും ഇതില്‍ മനംനൊന്താണ് ചന്ദന ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. വിഷം കഴിച്ച ചാന്ദനയെ ദിനേശ് തന്നെയാണ് ആശുപത്രിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടി മരിച്ചതോടെ ഇയാള്‍ ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











